Wednesday
22 Aug 2018

കര്‍ക്കടക വാവ്; കോവളത്ത് ചരക്ക് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

By: Web Desk | Friday 10 August 2018 10:45 PM IST

കോവളം: തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന
ബലിതര്‍പ്പണത്തിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട്
ഇന്ന് ഉച്ചവരെ വലിയ ചരക്ക് വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നതിന് ട്രാഫിക് പൊലിസ് വിലക്ക് ഏര്‍പ്പെടുത്തി .വിഴിഞ്ഞം ഭാഗത്തു നിന്നുവരുന്ന ചരക്ക് വാഹനങ്ങള്‍ മുക്കോല വഴി ബാലരാമപുരം ഭാഗത്തേയ്ക്കും ചാക്കയില്‍ നിന്നുമുള്ളവ ഈഞ്ചയ്ക്കലില്‍ എത്തി അട്ടക്കുളങ്ങര വഴി തിരിഞ്ഞു പോകണം. ബലി തര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് മൂന്നിടങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ബിഎന്‍വിസ്‌കൂള്‍ ഗ്രൗണ്ട്, തിരുവല്ലം ജങ്ഷന് സമീപത്ത് നിന്ന് ബൈപ്പാസിന് ഇടതുവശത്തുള്ള സര്‍വീസ് റോഡ്, കുമരിചന്തയ്ക്ക് പോകുന്ന ബൈപ്പാസിലേക്കുള്ള ഇടതുവശത്തെ റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാം. ബലിതര്‍പ്പണത്തിന് എത്തുന്ന കരുമം ഭാഗത്തുള്ളവര്‍ ചിത്രാഞ്ജലി ജംഗ്ഷന്‍ വഴി പാച്ചല്ലൂര്‍ പഴയ റോഡിലേയ്ക്കും കോവളത്തു നിന്നുമുള്ള വാഹനങ്ങള്‍ ബൈപ്പാസിലൂടെ ഈഞ്ചയ്ക്കല്‍ ഭാഗത്തേയ്ക്കും പോകണം. ക്ഷേത്രസമീപങ്ങളില്‍ നിര്‍ദ്ദിഷ്ഠ സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്കിങ് ഉണ്ടാകുകയുള്ളു.
ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ 0471 2558731,2558732 എന്ന നമ്പരില്‍
അറിയിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.