Thursday
18 Jan 2018

കര്‍ണനായി പ്രഥ്വിരാജല്ല, പകരം ചിയാന്‍ വിക്രമെത്തുന്നു

By: Web Desk | Monday 8 January 2018 12:39 PM IST

ആര്‍എസ് വിമലിന്റെ ബ്രഹ്മാണ്ട ചലച്ചിത്രം കര്‍ണനില്‍ നായകനാവുന്നത് ചിയാന്‍ വിക്രമെന്ന് സംവിധായകന്‍. പ്രഥ്വിരാജായിരുന്നു ആദ്യം കരണനായി വേഷമിടാന്‍ നിശ്ചയിച്ചിരുന്നത്. താന്‍ നായകനായെത്തുന്ന ‘കര്‍ണന്‍’ വലിയ രീതിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് പ്രഥ്വിരാജ് ഈയിടെ വ്യക്തമാക്കിയിരുന്നു. പക്ഷേ, ചിത്രത്തിന്റെ പേര് വരെ മാറ്റി മഹാവീര്‍ കര്‍ണന്‍ എന്നു മാറ്റി. വിക്രമിനെ നായകനാക്കി 2019 ല്‍ ചിത്രം റിലീസ് ചെയ്യും. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങും. 300 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്.