Monday
28 May 2018

റാഞ്ചൽ ഭീതി, ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റി

By: Web Desk | Wednesday 16 May 2018 5:03 PM IST

പരുന്തു റാഞ്ചുമോ ; കര്‍ണാടകയില്‍  കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ എത്തിക്കുന്ന പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോർട് 

ബംഗളൂരു: റാഞ്ചൽ ഭീതി , കര്‍ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. എംഎല്‍എമാര്‍ക്ക് 120 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 73 എംഎല്‍എമാരെയാണ് ഇപ്പോള്‍ മാറ്റുന്നത്. ബംഗളൂരുവില്‍ നിന്ന് ബസിലാണ് എംഎല്‍എമാരെ മാറ്റിയത്.

ഇതാദ്യമായല്ല റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറുന്നത്. 1984ല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ എംഎല്‍എമാരെ അദ്ദേഹം ബംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ ഒരു റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു. അന്ന് കര്‍ണാടക മുഖ്യമന്ത്രിയും രാമറാവുവിന്റെ സുഹൃത്തുമായ രാമകൃഷ്ണ ഹെഡ്‌ഗേയാണ് ഇതിന് സൗകര്യങ്ങള്‍ ഒരുക്കിയത്.

2002ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്‌മുഖ് സഭയില്‍ വിശ്വാസവോട്ട് തേടിയ അവസരത്തില്‍ തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു.

2004ല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയ്ക്ക് 90 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ജെഡിഎസിന് 58 സീറ്റും ലഭിക്കുകയും ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തു. അന്ന് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ എംഎല്‍എമാരെ ബംഗളൂരുവിന് പുറത്തുള്ള ഒരു റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു,​

2006ല്‍ എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ജെഡിഎസ് എംഎല്‍എമാര്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലാണ് താമസിച്ചത്.

2008ല്‍ ബിജെപി യെദിയൂരപ്പയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ അവര്‍ക്ക് 110 സീറ്റും കോണ്‍ഗ്രസിനു 80 സീറ്റുമാണ് ലഭിച്ചത്. കേവലഭൂരിപക്ഷത്തിനു മൂന്ന് എംഎല്‍എമാരുടെ പിന്തുണ ആവശ്യമായ ബിജെപി സ്വതന്ത്ര എംഎല്‍എമാരെയും കോണ്‍ഗ്രസ് എംഎല്‍എമാരെയും ചാക്കിലാക്കി വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരുന്നു.

Related News