Wednesday
17 Oct 2018

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ ,പലരെയും കാണാതായെന്ന് സൂചന

By: Web Desk | Wednesday 16 May 2018 3:37 PM IST

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയ്യ പറയുമ്പോഴും നിരവധി എം എൽ എ മാർ കണക്കിന് പുറത്തെന്ന് സൂചന . ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എംഎല്‍എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജെഡിഎസ് വിട്ട് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമീര്‍ അഹ്മദ് ഖാന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എംഎല്‍എമാരേയും അഞ്ച് ജെഡിഎസ് എംഎല്‍എമാരേയുമാണ് കാണാതായത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരു ക്വീന്‍സ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

അനന്ത് സിങ്, നാഗേന്ദ്ര, ഭീമനായക്, ഗണേഷ് ഹുക്കേരി, യശ്വന്ത് റായ ഗൗഡ പടില്‍, തുകാറാം, മഹന്തേഷ് കൗജലാഗി, സതീഷ് ജറകിഹോളി, രമേശ് ജറകിഹോളി എന്നിവരാണ് അപ്രത്യക്ഷരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍.