Thursday
22 Feb 2018

കഥക് ഇതിഹാസം സിതാരാദേവിയുടെ ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിച്ചു

By: Web Desk | Wednesday 8 November 2017 11:44 AM IST

കഥക് ഇതിഹാസം സിതാരാദേവിയുടെ 97-ാമത് ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിച്ചു.ഇന്ന് ഗൂഗില്‍ സന്ദര്‍ശിക്കുന്നവരെല്ലാം സിതാരാദേവിയെ ഓര്‍ക്കുന്ന വിധം ഹൃദ്യമായി നൂപുരങ്ങളുടെ ചിത്രങ്ങളിലൂടെ ഡൂഡിലില്‍ അവതരിപ്പിക്കുന്നു. കല്‍ക്കട്ടയില്‍ 1920ന് ജനിച്ച സിതാരയുടെ പിതാവ് വാരണാസി സ്വദേശി സുഖ്‌ദേവ് മഹാരാജ് കഥക് നര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. നേപ്പാള്‍ രാജകുടുംബാംഗം മല്‍സ്യകുമാരിയായിരുന്നു മാതാവ്. 16-ാം വയസില്‍ രവീന്ദ്രനാഥടാഗോര്‍ നൃത്തസാമ്രാജിനി എന്ന് പുകഴ്ത്തി. സിനിമകളില്‍ കഥക് അവതരിപ്പിച്ച സിതാരാദേവിയുടെ ശിഷ്യരായിരുന്നു രേഖ,മധുബാല,മാലാസിന്‍ഹ,കജോള്‍ എന്നിവര്‍. സംഗീതനാടക അക്കാഡമി അവാര്‍ഡും പത്മശ്രീയുമടക്കം എണ്ണമറ്റപുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 2002ല്‍ പത്മഭൂഷണ്‍ നിരസിച്ച് അവര്‍ വിവാദനായികയായി. 2014 നവംബര്‍ 25ന് അന്തരിച്ചു.

Related News