Monday
20 Aug 2018

മൗനജാഥയും പ്രതിഷേധയോഗവും നടത്തി

By: Web Desk | Friday 13 April 2018 9:17 PM IST

മാനന്തവാടി: ജമ്മു കാശ്മീരിലെ ബാലികയുടെ മരണത്തില്‍ അനുശോചിച്ച് മാനന്തവാടിയില്‍ മൗനജാഥയും പ്രതിഷേധയോഗവും നടത്തി. പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ബാനറും പ്ല കാര്‍ഡുകളുമേന്തി നിരവധി ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ യോഗത്തില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. ബിജു, വി.കെ. പ്രസാദ്, ഷാജന്‍ ജോസ്, പടയന്‍ മുഹമ്മദ്, കെ. ഉസ്മാന്‍, എം.ജി. ബിജു, കെ.എം. ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ കൂട്ടായ്മക്ക് ശേഷം ഗാന്ധി പ്രതിമക്ക് മുന്‍പില്‍ മെഴുകുതിരികള്‍ കൊളുത്തി.