Tuesday
22 Jan 2019

കലാലയ വിദ്യാര്‍ഥികള്‍ക്കായി കവിതകളരി

By: Web Desk | Friday 31 August 2018 4:33 PM IST

കോട്ടയം: കേരളസാഹിത്യ അക്കാദമിയും കുറവിലങ്ങാട് ദേവമാതാ കോളജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ ഗവേഷണവിഭാഗവും സംയുക്തമായി കേരളത്തിലെ കലാലയ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന കവിതക്കളരി സംഘടിപ്പിക്കുന്നു. കവിതയുടെ സമകാലിക സന്ദര്‍ഭങ്ങളെ അടുത്തറിയുകയും ആഴത്തില്‍ അപഗ്രഥിക്കുകയുമാണ് ക്യാമ്പിന്‍റെ ലക്ഷ്യം.
സെപ്തംബര്‍ 14, 15, 16 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. 14 ന് വൈകുന്നേരം നാലുമണിക്ക് കുറവിലങ്ങാട് ദേവമാതാ കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

മലയാളത്തിലെ പ്രമുഖ കവികളെയും നിരൂപകരയും അണിനിരത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിതക്കളരിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്വന്തമായി എഴുതിയ കവിതയോ കവിതാനിരൂപണമോ സഹിതം കോ-ഓര്‍ഡിനേറ്റര്‍, കവിതകളരി, ദേവമാതാ കോളജ്, കുറവിലങ്ങാട് -686633 എന്ന വിലാസത്തില്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 9447805302 നമ്പരിലേക്ക് ബന്ധപ്പെടുക.

Related News