Tuesday
16 Oct 2018

ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാറിന്റെ പ്രസ്താവന ആസൂത്രിതം

By: Web Desk | Saturday 9 September 2017 10:43 AM IST

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാറിന്റെ പ്രസ്താവന ആസൂത്രിതമെന്ന് അന്വേഷണ സംഘം. പ്രസ്താവനയ്‌ക്കെതിരെ

സംഘം കോടതിയെ സമീപിച്ചു. വിഷയത്തില്‍ കോടതി അടിയന്തിരമായി ഇടപെടണമെന്നാണ് പോലീസിന്റെ ആവശ്യം.

ഗണേഷ്‌കുമാറിനെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധിക്കാനുമുള്ളതാണ്. കേസ് വഴിതെറ്റിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ജയിലില്‍ സിനിമാക്കാര്‍ കൂട്ടമായി എത്തിയതിനെയും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പൊലീസ് പ്രതികരണത്തെ തുടര്‍ന്ന് ആലുവ സബ്ബ്ജയില്‍ സൂപ്രണ്ടിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞത് നേരത്തെ തന്നെ വിവാദമായിരുന്നു. ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചശേഷമായിരുന്നു ഗണേഷിന്റെ അഭിപ്രായ പ്രകടനം. താന്‍ ദിലീപിന് ഒപ്പമാണ്. അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

 

Related News