Wednesday
17 Oct 2018

ഔദാര്യം പറ്റിയ സിനിമാക്കാര്‍ ദിലീപിനൊപ്പം നില്‍ക്കണം: ഗണേഷ്

By: Web Desk | Tuesday 5 September 2017 2:28 PM IST

കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ലെന്ന് നടനും ഇടതുപക്ഷ എംഎല്‍എയും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ എംഎല്‍എ. ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ദിലീപിന് ഒപ്പമാണ്. അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിതെന്നും പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് പിന്നാലെ നിരവധി താരങ്ങളാണ് ആലുവ ജയിലില്‍ എത്തിയത്.