Thursday
21 Jun 2018

ദിലീപിനെ കാണാൻ ഗണേഷും; വിഐപി നിര നീളുന്നു

By: Web Desk | Tuesday 5 September 2017 1:07 PM IST

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ താത്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെ ജയിലില്‍ ദിലീപിന് ഇന്നും വിഐപി സന്ദര്‍ശകര്‍. ഇന്ന് ഇടതുപക്ഷ എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാറാണ് ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. ഉച്ചയ്ക്ക് 12.15ഓടെയാണ് ഗണേഷ് കുമാര്‍ ജയിലിലെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. നടന്‍ ജയറാമും ഇന്നലെ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ജയിലിലേക്ക് എത്തിയത്.

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്. പിന്നീട് യോഗശേഷം അമ്മക്കെതിരെ ഗണേഷ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അമ്മ നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കണമെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.
സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്താമെന്നുളള ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ നല്‍കിയിട്ടുള്ളത് .