Thursday
24 Jan 2019

പട്ടികജാതി പദ്ധതികള്‍ക്ക് 2859കോടി,കയര്‍ മേഖലക്ക് വിപുലമായപദ്ധതികള്‍

By: Web Desk | Friday 2 February 2018 9:32 AM IST

ജിഎസ്ടി നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നികുതി വരവ് 864000 കോടി.നികുതിവര്ദ്ധന 14ശതമാനം മാത്രം. സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞു. നോട്ട് നിരോധനം ബാധിച്ചു. ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടിയുടെ ലാഭമുണ്ടാക്കിയത് വന്‍കിടക്കാര്‍.ഭരണ സംവിധാനം പൂര്‍ത്തിയാകാത്തതാണ് ജിഎസ്ടിയുടെ പ്രശ്‌നം.

ഭക്ഷ്യസുരക്ഷക്ക് 954 കോടിലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി, വിപണി ഇടപെടലിന് 260 കോടി,കോഴി ത്തീറ്റ ഫാക്ടറിക്ക് 20കോടി,വിശപ്പ് രഹിത പദ്ധതിക്ക് 20കോടി, 421000 ഭവന രഹിതര്‍ക്ക് നാലുലക്ഷം രൂപ വീതമുള്ള വീട്‌

എല്ലാമെഡിക്കല്‍ കോളജിലും ഓങ്കോളജി ചികില്‍സ, മലബാര്‍ കാന്‍സര്‍ സെന്റര്‍ ആര്‍സിസി നിലവാരത്തിലാക്കും.

എല്ലാ സ്‌കൂളുകള്‍ക്കും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.
550 ഡോക്ടര്‍മാരെയും 1750 ന്‌സുമാരെയും നിയമിക്കും
പൂര്‍ണമായും സ്ത്രീകള്‍ക്കായുള്ളപദ്ധതികളുടെ സ്‌കീമുകളുടെ അടങ്കല്‍ 1267 കോടി ഉയര്‍ത്തുന്നു. മൊത്തം അടങ്കലിന്റെ 5.7 11.5 ശതമാനമാണിത്. മറ്റു പദ്ധതികള്‍ ചേര്‍ത്ത് സ്ത്രീപക്ഷ പദ്ധതികള്‍ക്കുള്ള തുക  14.6 ശതമാനമായി ഉയര്‍ത്തും
നിര്‍ഭയ വീടുകള്‍ക്ക് അഞ്ചുകോടി രൂപ
സ്‌നേഹസ്പര്‍ശം ധനസഹായം ആയിരത്തില്‍ നിന്ന് രണ്ടായിരം രൂപയായി ഉര്‍ത്തി
കുടുംബശ്രീക്ക് 200കോടിരൂപ വകയിരുത്തി
ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് സാമൂഹിക സുരക്ഷക്ക് 10കോടി വകയിരുത്തി.

വികലാംഗപെന്‍ഷന്‍ 350കോടിരൂപ,

പിന്നോക്ക സമുദായങ്ങള്‍ക്ക് 114കോടി
മുന്നോക്ക സമുദായങ്ങള്‍ക്ക് 48കോടിയും വകയിരുത്തി

പട്ടികജാതി പദ്ധതികള്‍ക്ക് 2859കോടി,കയര്‍ മേഖലക്ക് വിപുലമായപദ്ധതികള്‍

നാളികേരത്തിന്റെ മൂന്നിലൊന്ന് കയര്‍ ആക്കും, ഇലക്ട്രോണിക് റാട്ടുകള്‍ പദ്ധതി,ആയിരം പുതിയ ചകിരിമില്ലുകള്‍ ,പരമ്പരാഗത കയര്‍മേഖലക്ക് 600കോടി
ബാംബൂവികസനത്തിന് 10കോടി, ക്രാഫ്റ്റുകള്‍ക്ക് അഞ്ചുകോടി,നാളീ കേരവികസനത്തിന് 50കോടി, ജൈവകൃഷിക്ക് 10കോടി,നെല്ലുസംഭരണത്തിന് 525കോടി

കൃഷിഅനുബന്ധ പ്രവര്‍ത്തനത്തിന് 46കോടി,തരിശുനിലകൃഷിക്ക് 20കോടി,നെല്‍കൃഷിക്ക് 50കോടി എന്നിവയുണ്ട്. തോട്ടണ്ടി സംഭരണത്തിന് 60കോടിരൂപ

 വനംവന്യജീവിവകുപ്പിന് 243കോടി. വനാതിര്‍ത്തി സംരക്ഷണത്തിന് 55കോടി, വന്യജീവിആക്രമണം പ്രതിരോധിക്കാന്‍ കിഫ്ബി സഹായത്തില്‍ 100കോടി

മണ്ണ് ജല സംരക്ഷണത്തിന് 120കോടി രൂപ

കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് 4.5കോടി

വെറ്റ് ലാന്‍ഡ് അതോറിറ്റിക്ക് 29കോടി,ടെക്‌നോപാര്‍ക്കുകള്‍ക്ക് 84 കോടി

മൃഗപരിപാലനവകുപ്പിന് 324കോടി,സ്റ്റാര്‍ട്ട് അപ്മിഷന് 80കോടി,ഇന്നവേഷന്‍ കൗണ്‍സിലിന് 20കോടി

ടൂറിസം വികസനത്തിന് 82കോടി,പൈതൃകപദ്ധതി വികസനത്തിന് 40കോടി,പരമ്പരാഗത കലാപ്രോല്‍സാഹനത്തിന് 16കോടി, നദിപുനരുജ്ജീവനത്തിന് 20കോടി

ചെറുകിട വ്യവസായത്തിന് 120കോടി,ഇഞ്ചക്ടബിള്‍സ് ഫാക്ടറിക്ക് 54കോടി

കെഎസ്ടിപി രണ്ടാംഘട്ടത്തിന് 510കോടി,പൊതുമരാമത്ത് വകുപ്പ് 250കോടി അധിക സഹായംകെഎസ്ആര്‍ടിസിക്ക് നവീകരണ പദ്ധതി വരുന്നു,1000കോടി ഉപാധിസഹിത സഹായം ആണിത്‌

കെഎസ്ആര്‍ടിസിക്ക് നവീകരണ പദ്ധതി വരുന്നു,1000കോടി ഉപാധിസഹിത സഹായം ആണിത്. സമഗ്രമായ പരിഷ്‌കാരങ്ങള്‍,മൂന്നു പ്രത്യേക ലാഭകേന്ദ്രങ്ങളാക്കും,പുതിയ 2000ബസുകള്‍ കിഫ്ബി സഹായത്തോടെ വാങ്ങും, എറണാകുളം ,കായംകുളം ബസ് സ്റ്റാന്‍ഡുകള്‍ വൈറ്റില മൊബിലിറ്റി ഹബ്‌മോഡലില്‍ നവീകരിക്കും. കെഎസ്ആര്‍ടിസി വരവും ചിലവും തമ്മിലുള്ള വിടവ് സര്‍ക്കാര്‍ നികത്തി സഹായിക്കും. കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചിനകം നല്‍കും

ജലഅതോറിറ്റി വരുമാനമുയര്‍ത്താന്‍ നടപടി. കുടിശിക പിരിക്കണം. റവന്യൂകമ്മിക്ക് വകുപ്പ് പരിഹാരം കാണണം. കെഎസ്ആര്‍ടിസി പോലെ ഒരു പൊളിച്ചെഴുത്ത് അനിവാര്യം

റോഡ് സുരക്ഷക്ക് പത്തുകോടി രൂപ

പൈതൃകകോളജുകള്‍ക്ക് പത്തുകോടി,ഐഎച്ച്ആര്‍ഡിക്ക് 20കോടി, താളിയോല,പുരാവിവരങ്ങള്‍ സംരക്ഷിക്കുന്ന ഗവേഷണകേന്ദ്രം കാര്യവട്ടത്ത് 15കോടിരൂപ,

ഉന്നത വിദ്യാഭ്യാസത്തിന് 789കോടി, എകെജി സ്മാരകത്തിന് തലശേരിയില്‍ 10കോടി, പുന്നപ്രവയലാര്‍ സ്മാരകം 10കോടി, തിരുവനന്തപുരത്ത് ഒഎന്‍വി സ്മാരകത്തിന് അഞ്ചുകോടി രൂപ

ആര്‍സിസിക്ക് 79കോടി,മലബാര്‍ കാന്‍സര്‍ സെന്ററിന് 38കോടി,വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 15കോടി
സഹകരണമേഖലക്ക് 155കോടിരൂപ,കാസര്‍കോഡ് പാക്കേജ് 95കോടി,ശബരിമലപാക്കേജ് 28കോടി,വയനാട് പാക്കേജ് 28കോടി, നോര്‍ക്കക്ക് 80കോടിരൂപയുമുണ്ട്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 7000കോടിരൂപ,

ജയില്‍ നവീകരണത്തിന് 16.5കോടിരൂപ

അന്യസംസ്ഥാനതൊഴിലാളികളെ ഇനി അതിഥിതൊഴിലാളികള്‍ എന്നു വിളിക്കുംശുചിത്വമിഷന് 85കോടിനല്‍കും ലോക കേരള സഭക്ക് 19കോടി

ജയില്‍ ചപ്പാത്തി ചിക്കന്‍ പോലെ പദ്ധതികളിലെ ലാഭം ഖജനാവിലേക്കുപോകുന്നു. ഇതിന്റെ പകുതി ജയില്‍ നവീകരണത്തിന്‌.

മദ്യത്തിന് വിലകൂടും
400രൂപവരെയുള്ള മദ്യത്തിന് 200ശതമാനം നികുതി,അതിനുമുകളില്‍

210ശതമാനം നികുതി, ബിയറിന് നികുതി 70 ശതമാനത്തില്‍ നിന്ന് 100 ശതമാനം ആക്കും.

ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 450രൂപയാക്കി കുറച്ചു.

ഭൂനികുതി കൂടുംസേവന നികുതി 5ശതമാനം കൂടും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ബജറ്റ് എന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

Related News