Friday
25 May 2018

തമിഴ്‌നാടിന്റെ നിർമ്മാണ പ്രവർത്തനം തടഞ്ഞ് കേരള വനംവകുപ്പ്

By: Web Desk | Friday 22 September 2017 9:07 AM IST

പെരിയാർ വന്യജീവി സങ്കേതത്തിന് സമീപം തമിഴ്നാട് നടത്തിവന്ന നിർമ്മാണ പ്രവർത്തനങ്ങൾ കേരള വനം വന്യജീവി വകുപ്പ് തടഞ്ഞു. പെരിയാർ ഈസ്റ്റ് ഡിവിഷൻ അധികൃതരാണ് നിർമ്മാണം തടഞ്ഞത്. തമിഴ്നാട് ഐബി യുടെ അടുത്ത് നിർമ്മിച്ചു വന്ന ഡോർമെറ്ററിയുടെ നിർമ്മാണമാണ് തടഞ്ഞത്. ഹരിത ട്രൈബ്യൂണൽ നേരത്തേ പെരിയാർ സങ്കേതത്തിന് സമീപത്ത് നിർമ്മാണം നടത്തുന്നത് നിരോധിച്ചിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് തമിഴ്നാടിന്റെ നിർമ്മാണം തടഞ്ഞത്.