Monday
25 Jun 2018

കാഴ്ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ട്രയാംഗുലര്‍ ടി20: കേരളത്തിന് കിരീടം

By: Web Desk | Thursday 1 March 2018 4:24 PM IST

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ പഞ്ചാബ് നടത്തിയ കാഴ്ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ട്രയാംഗുലര്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തിന് കിരീടം. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കേരളം ജാര്‍ഖണ്ഡിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 17 ഓവറില്‍ 1 വിക്കറ്റ് നഷ്ടടത്തില്‍ ലക്ഷ്യം കണ്ടു. കേരളത്തിന്‍റെ എ അജേഷ് പുറത്താകാതെ 72 റണ്‍സെടുത്തു. ക്യാപറ്റന്‍ മുഹമ്മദ് ഫര്‍ഹാന്‍ 67 റണ്‍സെടുത്തു. രാവിലെ പഞ്ചാബുമായി നടന്ന അവസാന ലീഗ് മത്സരത്തില്‍ കേരളം പഞ്ചാബിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി.

കേരള ബ്ലൈന്‍ഡ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ കിരീടം നേടുുത്.

Related News