Monday
15 Oct 2018

സികെ നായിഡു ട്രോഫി; കേരളം പൊരുതി തോറ്റു

By: Web Desk | Monday 13 November 2017 8:51 PM IST

കൃഷ്ണഗിരി(വയനാട്):

സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം 189 റണ്ണിന് തോറ്റു. രണ്ട് ദിനങ്ങളും ആറ് വിക്കറ്റുകളും കയ്യിലുണ്ടായിട്ടും കേരളത്തിന് കൃഷ്ണഗിരിയില്‍ വിജയം പിടിക്കാനായില്ല. പന്തുകൊണ്ട് തമിഴ്‌നാടിനെ വരിഞ്ഞുകെട്ടിയ ഫനൂസ് ബാറ്റ് കൊണ്ടും തന്നാലാവും വിധം പൊരുതിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും പിന്തുണ നല്‍കാനായില്ല.

തലെ ദിവസത്തെ സ്‌കോറില്‍ തന്നെ ഫാബിദ് അഹമ്മദ് പുറത്തായതോടെ തുടങ്ങി കേരളത്തിന്റെ പതനം. കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി തമിഴ്‌നാടും തകര്‍ച്ചക്ക് ശക്തിയേകി. അഞ്ചിന് 92 എന്ന നിലയില്‍ കരകയറാന്‍ ഫനൂസ് ശ്രമം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ല. 26 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും നാല് ബൗണ്ടറിയുമടക്കം 36 റണ്‍ നേടിയ ഫനൂസ് മോഹന്‍പ്രസാതിന്റെ പന്തില്‍ ഷാരൂക് ഖാന്‍ പിടിച്ച് പുറത്തായതോടെ കേരളത്തിന്റെ പരാചയം പൂര്‍ണമായി.

തമിഴ്‌നാടിനായി അശ്വത് മുകുന്ദന്‍ മൂന്ന് വിക്കറ്റുകളും സംറൂദ് ബട്ട്, മോഹന്‍പ്രസാത് എന്നിവര്‍ രണ്ടും നായകന്‍ കൗഷിക്, അഭിനവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.