Friday
21 Sep 2018

കേരളത്തിൽ ഡമ്മികൾക്കും രക്ഷയില്ലാത്ത കാലം: കാസർഗോഡ് സംഭവിച്ചത്

By: Web Desk | Sunday 10 June 2018 4:33 PM IST

സിനിമ സീനുകളെ തോല്‍പ്പിക്കുന്നതാണ് കേരളത്തിൽ അരങ്ങേറുന്ന ചില സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസം ചുരിദാർ വിൽപ്പനയുടെ പേരിൽ കേരളത്തിൽ നടത്തുന്ന ചൂതാട്ടത്തെപ്പറ്റി റിപ്പോർട്ട് വന്നിരുന്നു അതിനു പിന്നാലെയാണ് മോഷണത്തെ പറ്റിയുള്ള റിപ്പോർട്ട് ഇന്ന് വന്നത്.

കാസര്‍കോഡുനിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. ടെക്സ്റ്റയില്‍ ഷോപ്പിലെ ഡമ്മിയില്‍ സൂക്ഷിച്ച് വസ്ത്രങ്ങ‍ളാണ് കളളന്‍മാര്‍ മോഷ്ടിച്ചത്. പ‍ഴയ ബസ്റ്റാന്‍റിന് സമീപത്തെ കടകളിലും വ‍ഴിയോര കച്ചവട സ്ഥാപനങ്ങളിലും കളളന്‍മാര്‍ കവര്‍ച്ച നടത്തി.

കടയുടെ പുറത്ത് പരസ്യത്തിനായി സ്ഥാപിച്ചിരുന്ന ഡമ്മിക‍ളിെല വസ്ത്രങ്ങളാണ് കളളന്‍മാര്‍ അടിച്ചുമാറ്റിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.

Related News