Friday
22 Jun 2018

ഓഖി ദുരിതാശ്വാസത്തിന് സംഭാവനയുമായി കേരള നഴ്‌സിംഗ് കൗണ്‍സില്‍

By: Web Desk | Wednesday 20 December 2017 6:36 PM IST

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്‌സിംഗ് കൗണ്‍സില്‍ അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ എിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടര കോടി രൂപയും തിരുവനന്തപുരം മഹാത്മാഗാന്ധി മെമ്മൊറിയല്‍ മോഡല്‍ സ്‌കൂള്‍ സ്റ്റാഫും വിദ്യാര്‍ത്ഥികളും 1,52,018 രൂപയും ആറ്റിങ്ങല്‍ അമര്‍ മെറ്റേര്‍ണിറ്റി ആന്റ് ഫെര്‍ട്ടിലിറ്റി സെന്‍ററും അടൂര്‍ താലൂക്ക് എന്‍.എസ്.എസ്. കരയോഗം യൂണിയനും ഒരു ലക്ഷം രൂപ വീതവും എസ് യു ടി ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. സജീഷ് ബി. 25,000 രൂപയും വിളയില്‍ റസിഡന്‍റ്സ് വെല്‍ഫയര്‍ സഹകരണ സംഘം 10,000 രൂപയും ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

Related News