Thursday
24 Jan 2019

അയ്യപ്പഭക്തൻ്റെ മരണം: വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെ ലക്ഷ്യം കലാപമെന്ന് പൊലീസ്

By: Web Desk | Friday 2 November 2018 10:50 AM IST

തിരുവനന്തപുരം: കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമല ദര്‍ശനത്തിനുപോയ ശിവദാസന്‍ എന്ന അയ്യപ്പഭക്തനെയാണ് കഴിഞ്ഞമാസം കാണാതായത്. ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കഴി‍ഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെയാണ് ഇയാള്‍ മരിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്…

Related News