Monday
25 Sep 2017

എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റർ ക്ലിനിക്കുകൾ

By: Web Desk | Monday 11 September 2017 11:37 AM IST

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റർ വിഭാഗത്തിനായി പ്രത്യേക ക്ളിനിക്കുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പദ്ധതിയുടെ ആദ്യഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യ ക്ലിനിക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ടു മെഡിക്കല്‍ കോളജുകളില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ ശസ്ത്രക്രിയക്കുള്ള സംവിധാനമൊരുക്കും. കോട്ടയത്ത് രണ്ടു മാസത്തിനുള്ളില്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുമെന്നും എല്ലാ മെഡിക്കൽ കോളേജുകളിലും ആഴ്ചയിലെ ചൊവ്വാഴ്ചകളിൽ ക്ലിനിക് പ്രവർത്തനം നടത്തുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍, സൈക്യാട്രി, ഡര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച്ച പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ടുമെന്റില്‍ നടത്തുന്ന ക്ലിനിക്കില്‍, ട്രാന്‍സ്‌ജെന്ററുകളെ പരിശോധിച്ച് വേണ്ട ചികിത്സ നല്‍കുകായും ചെയ്യും. ഇതോടൊപ്പം ട്രാന്‍സ്‌ജെന്ററുകൾക്ക് നിയമ സഹായം നല്‍കുന്നതിന് ഒരു പാരാ ലീഗല്‍ വോളന്റിയറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.