Saturday
18 Nov 2017

ഐഎസില്‍ ചേര്‍ന്ന ഷിജിൽ മരിച്ചതായി സ്ഥിരീകരണം

By: Web Desk | Wednesday 13 September 2017 12:37 PM IST

ഡൽഹി: ഐഎസില്‍ ചേര്‍ന്ന ഷിജിൽ മരിച്ചതായി സ്ഥിരീകരണം തീവ്രവാദ സംഘടനയായ  ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരണം. കണ്ണൂര്‍ കൂടാളി സ്വദേശി ഷിജിൽ മരിച്ചതായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്.

സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മാസം ഐ.എസിൽ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.  സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.

Related News