Friday
20 Apr 2018

ലോട്ടറി നറുക്കെടുപ്പിന് മുമ്പേ പ്രവചനം

By: Web Desk | Thursday 21 September 2017 10:14 PM IST

    കുറ്റ്യാടി:  കേരളാ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് മുമ്പേ പ്രവചനം നടത്തി. 10 കോടി ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബമ്പര്‍ ഫലമാണ് മാന്ത്രികന്‍ ചക്രവാണി കുറ്റ്യാടി പ്രവചിച്ചത്. ഇന്ന് വൈകീട്ടാണ് നറുക്കെടുപ്പ്. ഏത് നമ്പറിനാണെന്നും സീരീസ് ഉള്‍പ്പെടെയാണ് പ്രവചിച്ചത്. ഡി.വൈ.എസ്.പി വി.കെ രാജു,കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍,സിനിമാ നടന്‍ വനോദ് കോവൂര്‍ എന്നിവര്‍ ഒപ്പിട്ട ശേഷമായിരുന്നു പ്രവചനം എഴിതിയത്.
അഞ്ച് പെട്ടികളിലിട്ട് രണ്ട് പൂട്ടിട്ട് പൂട്ടി മുദ്ര വെച്ച ശേഷം കുറ്റ്യാടി അര്‍ബന്‍ ബേങ്കിലെ ലോക്കറില്‍ സൂക്ഷിക്കുകയാണ്. പ്രവചന ചടങ്ങില്‍ എരവട്ടൂര്‍ ബാലകൃഷ്ണന്‍,ഗായിക അഭിരാമി ശിവദാസ്,സുധീര്‍ കൈവേലി,ശിവദാസ് പേരാമ്പ്ര,പി. സുധീര്‍ എന്നിവര്‍ സംബന്ധിച്ചു. 23 ഇതേ വേദിയില്‍ പെട്ടി തുറന്ന് പ്രവചനം പുറത്ത് വിടും.