Saturday
18 Nov 2017

പോലീസുകാരെ മര്‍ദ്ദിച്ചു; മൂന്നു പേർ റിമാൻഡിൽ

By: Web Desk | Thursday 7 September 2017 2:30 PM IST

മാനന്തവാടി: ജോലിയിലുണ്ടായിരുന്ന പോലീസുകാരെ തടഞ്ഞുനിർത്തി മര്‍ദ്ദിച്ചു പരിക്കേല്പിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. എടവക പാണ്ടിക്കടവ് സ്വദേശികളായ തേക്കിൻകാട്ടിൽ ശ്യാംദാസ് (22), പുളിക്കൽ ഹൗസിൽ ജിതിൻ (22 ), മുസ്ലിയാർ ഹൗസിൽ ഷാക്കിർ (27) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യണൽ മജിസ്ട്രേറ്റ് (രണ്ട്) ഇവരെ റിമാൻഡ് ചെയ്തു.

തിരുവോണ ദിനത്തിൽ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി ബീവറേജ് ചില്ലറ വില്പനശാലയുടെ സുരക്ഷയ്ക്കായി വിന്യസിച്ച രണ്ടു പോലീസുകാർക്കാണ് ഗാന്ധി പാർക്കിൽ വച്ച് മർദനമേറ്റത്. ഗാന്ധി പാർക്കിൽ സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു ഇവർ. സംഘർഷം നടത്തിയ ഇരുവിഭാഗത്തെയും പിരിച്ചു വിട്ടു മടങ്ങുമ്പോൾ അറസ്റ്റിലായ മൂവരും മറ്റൊരാളും ചേർന്ന് പോലീസ് ഉദ്യേഗസ്ഥരെ തടഞ്ഞു വച്ച് മർദിക്കുകയായിരുന്നത്രേ. സംഭവവുമായി ബന്ധമുള്ള ഒരാൾ ഒളിവിലാണ്.