Thursday
15 Nov 2018

കെവിൻ വധം: പുതിയ വെളിപ്പെടുത്തലുകൾ

By: Web Desk | Friday 29 June 2018 7:47 AM IST

തിരുവനന്തപുരം: കെവിൻ വധത്തിൽ   പുതിയ വെളിപ്പെടുത്തലുകള്‍.  രാസപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

കെവിന്റേത് മുങ്ങിമരണമാണെന്നും  ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും രാസ പരിശോധനാ ഫലം വ്യക്തമാക്കുന്നു. കെവിന്റെ മരണം മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുമ്ബോഴും കെവിനെ അമിതമായി മദ്യം കുടിപ്പിച്ച്‌ പുഴയില്‍ തള്ളി കൊലപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് വിലയിരുത്തുന്നത്.

ഫോറന്‍സിക് വിദഗ്ദ്ധര്‍ ഇന്ന്  തെന്മലയില്‍ സന്ദര്‍ശനം നടത്തും.

കെവിനെ ബലമായി മദ്യം കുടിപ്പിച്ച്‌ അബോധാവസ്ഥയിലാക്കി പുഴയില്‍ തള്ളി കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Related News