Saturday
21 Oct 2017

ഖാരിഫ് വിളകളുടെ താങ്ങുവിലയിൽ ഇടിവ് : കർഷകർ ദുരിതത്തിൽ

By: Web Desk | Thursday 28 September 2017 1:52 PM IST

ഖാരിഫ് വിളകളുടെ താങ്ങുവിലയിൽ വൻ ഇടിവ്. ഇത് കർഷകരെ മുഴുവൻ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്. പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ധാന്യങ്ങൾ മുതലായ ഖാരിഫ് വിളകളുടെ താങ്ങുവിലയിലാണ് വൻ ഇടിവ് സംഭവിച്ചിരിക്കുന്നത്. ചെറുപയർ, ഉഴുന്നുപയർ, നിലക്കടല, സോയാബീൻ എന്നീ വിളകൾക്ക് ആവശ്യക്കാർ കുറഞ്ഞതും നോട്ടുനിരോധനവുമാണ് വിലകുറയാൻ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനങ്ങളുടെ അഭ്യർത്ഥനപ്രകാരം നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻഎഎഫ്ഇഡി ) കർണാടകയിലും തെലങ്കാനയിലും പയറുവർഗ്ഗങ്ങളുടെ, പ്രധാനമായും ചെറുപയറിന്റെ സംഭരണം തുടങ്ങി കഴിഞ്ഞു. വരുന്ന മാസം മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഇതേരീതിയിൽ സംഭരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എൻഎഎഫ്ഇഡി മാനേജിങ് ഡയറക്ടർ സഞ്ജീവ് കെ ചദ്ദ അറിയിച്ചു.

കർണാടകയിൽ മുപ്പതും തെലങ്കാനയിൽ ഒൻപതും സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ദിവസങ്ങളിൽ വിളകൾ എത്തിച്ചേരുന്നതനുസരിച്ച് കൂടുതൽ സെന്ററുകൾ തുറക്കും.
“ഞങ്ങൾ ഇതിനകം കർഷകരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പേയ്മെന്റ് ഗേറ്റും സ്ഥാപിച്ചു”-ചദ്ദ പറയുന്നു.
ബിദർ, ഗുൽബർഗ ജില്ലകളിൽ ഉഴുന്നിന്റെ സംഭരണം തുടങ്ങി കഴിഞ്ഞു. ഈ പദ്ധതി ഒരു മാസം മുൻപ് തുടങ്ങിയിരുന്നുയെങ്കിൽ കൂടുതൽ കർഷകർക്ക് അത് ആശ്വാസം ആയിരുന്നു എന്ന് കർണാടക പൾസസ്‌ ആൻഡ് ഗ്രോവെർസ് അസോസിയേഷൻ അദ്ധ്യക്ഷൻ ബസവരാജ പറയുന്നു. കേന്ദ്രസർക്കാർ പയർ വർഗങ്ങളുടെ കയറ്റുമതി അടുത്തിടെ വർധിപ്പിച്ചിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഈ നീക്കം എത്രത്തോളും വിളകളുടെ വിലയിൽ പ്രതിഫലിക്കുമെന്നുള്ളത് കണ്ടു തന്നെ അറിയണമെന്നും ബസവരാജ കൂട്ടിച്ചേർത്തു.

“പല പ്രതികൂല സാഹചര്യങ്ങളാലും വിളകളുടെ വിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സ്റ്റോക്ക് കുറയുമ്പോൾ സ്വാഭാവികമായും വിളകളുടെ ഡിമാൻഡ് കൂടും”- ലെവൽ എ കമ്മോഡിറ്റീസ് സി ഇ ഓ അമിത് ഭരദ്വാജ് പറയുന്നു.
നോട്ടുനിരോധനവും ജി എസ് ടി യുടെ വരവും ഖാരിഫ് വിളകളുടെ വിലയിടിവിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യാപാരികൾ ജാഗ്രത പുലർത്തുകയും ആവശ്യ അടിസ്ഥാനത്തിൽ മാത്രം വിളകൾ വാങ്ങുകയും ചെയുന്നു.

Related News