Thursday
20 Sep 2018

കിഡ്‌നിയെ സംരക്ഷിക്കാം ഇവ ശ്രദ്ധിച്ചാൽ

By: Web Desk | Sunday 27 May 2018 4:01 PM IST

വൃക്കകൾ  നമ്മുടെ ശരീരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകൾ ചെയ്യുന്നത്.

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം— രോഗം, വൃക്കരോഗത്തിന്റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചിരിക്കും. എന്നാൽ, നമ്മുടെ ജീവിത ശൈലികൾ പലപ്പോഴും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. വൃക്കയെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാനുള്ള വഴികൾ ഏതാണെന്നു നമുക്ക് നോക്കാം.

ധാരാളം വെള്ളം കുടിക്കുക

ഇടക്കിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു നല്ലതാണ്. ശരാശരി ഭാരമുള്ള ഒരാള്‍ ദിവസം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഉപയോഗിച്ചിരിക്കണം. എന്നാൽ, ശരീരത്തിന് ആവശ്യമായ വെള്ളം മാത്രo കുടിക്കുക എന്നതും ശ്രദ്ധേയമായ കാര്യമാണ്. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നതുമൂലം വൃക്കയുടെ  ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇതിന്റെ ഫലമായി  രക്തം കട്ടിയുള്ളതായി മാറുന്നു. ഈ ഒരു അവസ്ഥയിൽ  ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള വൃക്കകളുടെ കഴിവ് തടസ്സപ്പെടുന്നു. തിരക്കുമൂലം വെള്ളം കുടിക്കാൻ മടിക്കുന്നവരുടെ ശ്രദ്ധക്ക് ഇതു പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആയേക്കാം.

മല്ലിയിലയിട്ട വെള്ളം

വൃക്കയിലെ കല്ലുകളകറ്റാന്‍ കൊത്ത മല്ലിയിലയിട്ട വെള്ളം ദിവസം രണ്ട് പ്രാവശ്യം കുടിക്കുന്നത് ഉത്തമമാണ്. ആദ്യം 8- 10 തണ്ടുകളെടുത്ത് ഓരോന്നും ശുദ്ധജലത്തില്‍ കഴുകുക. ഇത് ഒരു പാത്രത്തിലെടുത്ത് 2- 3 കപ്പ് വെള്ളം ചേര്‍ത്ത് പത്ത് മിനിട്ട് സമയം തിളപ്പിക്കുക. വെള്ളത്തിന് ഇളം പച്ച നിറമാകുമ്പോള്‍ അത് മൂടി വെച്ച് രാവിലെയും വൈകുന്നേരവും ഓരോ കപ്പ് വീതം കുടിക്കുക. മറ്റൊരു ഫലപ്രദമായ ഔഷധമാണ് ശതാവരി.

ഭക്ഷണത്തിലെ  ഉപ്പിന്റെ അളവ് 

ഉപ്പിന്‍റെ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് മറ്റൊരു വൃക്ക സംരക്ഷണ മാര്‍ഗ്ഗം. ഇത് വഴി വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുകയും കല്ലുണ്ടാകുന്നത് തടയുകയും ചെയ്യാം. ഉപ്പ് കുറഞ്ഞ ഭക്ഷണക്രമം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് വഴി ഹൃദയത്തിന് ആരോഗ്യകരമാണ്. കൂടാതെ കാലിലും മറ്റുണ്ടാവുന്ന നീര്‍ക്കെട്ട് തടയുകയും ചെയ്യും.

പഴങ്ങളുടെ ഉപയോഗം 

കരിക്കും പഴങ്ങളും കഴിക്കുമ്പോൾ വൃക്ക സ്തംഭനം വന്ന രോഗി പൊട്ടാസ്യം അടങ്ങിയ ആഹാരസാധനങ്ങൾ കുറയ്ക്കണം. പഴങ്ങൾ, ബദാം, നിലക്കടല, കശുവണ്ടി എന്നിവയും അക്കാരണത്താൽ തന്നെ ഒഴിവാക്കണം. കരിക്കിൻ വെള്ളത്തിലും പൊട്ടാസ്യം കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ വൃക്ക സ്തംഭനമുള്ളയാൾ അത് കഴിക്കരുത്. എന്നാൽ, മറ്റ് വൃക്കരോഗങ്ങളിൽ കരിക്കിൻ വെള്ളത്തിന് നിയന്ത്രണമില്ല. മിക്കവാറും എല്ലാ പഴവർഗങ്ങളിലും പൊട്ടാസ്യം കൂടുതലാണ്. എന്നാൽ ആപ്പിൾ, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ എന്നിവ വൃക്കരോഗിക്ക് കഴിക്കാം.

ഡയാലിസിസ് ചെയ്യുന്നവർക്ക്

ഡയാലിസിസ് ചെയ്യുന്നവർ വെള്ളത്തിന്റെയും ഉപ്പിന്റെയും അളവു വൃക്ക സ്തംഭനമുള്ളവരുടേതു പോലെ തന്നെയാണ് പാലിക്കേണ്ടത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കു പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട കാര്യമില്ല. ഒരു കിലോഗ്രാം ശരീരഭാരത്തിന് 1.2 ഗ്രാം വരെ കഴിക്കാൻ അനുമതിയുണ്ട്. വെള്ളത്തിന്റെയും ഉപ്പിന്റെയും അംശം.

കാപ്പിയുടെ ഉപയോഗം 

കാപ്പിയുടെ അമിത ഉപയോഗവും വൃക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കാപ്പി അമിതമായി കുടിക്കുന്നത് മൂലം വൃക്കയിലേക്കുള്ള രക്ത പ്രവാഹം കുറയുന്നു.

മദ്യപാനം 

മദ്യപാനവും പുകവലിയും വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.