Tuesday
23 Oct 2018

ലോകം കാത്തിരിക്കുന്ന സമാധാന സന്ദേശത്തിനായി…

By: Web Desk | Tuesday 12 June 2018 11:09 AM IST

ചിത്രങ്ങൾ : Reuters

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രത്തലവന്മാര്‍,അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും, ഉത്തരകൊറിയന്‍ നായകൻ  കിം ജോങ് ഉന്നും സിംഗപ്പൂരില്‍ കൈകൊടുത്തു ഒന്നിച്ചാല്‍ അത് ആധുനികകാലത്തെ ലോകാല്‍ഭുതമായി ചരിത്രത്തില്‍ എഴുതപ്പെടും.
ഇരുവരും വെറുപ്പിന്റെ രാഷ്ട്രീയം കളിച്ചവര്‍; പിടിവാശിക്കാരെന്നും പക്വതയില്ലാത്തവരെന്നും ലോകം അവരെ വിലയിരുത്തി. എന്നാല്‍ സിംഗപ്പൂരിലെ ഈ ചരിത്രകൂടിക്കാഴ്ച വിജയംകണ്ടാല്‍ രണ്ടു രാഷ്ട്രങ്ങളേക്കാള്‍ നേട്ടം ലോകത്തിനുണ്ട്.

ട്രംപിന് അത് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച വിജയം, ഉന്നിന് ലോകം വാഴ്ത്തുന്ന വിജയം, ഉത്തരകൊറിയയിലേക്ക് ലോകത്തിന്റെ വെളിച്ചം കടക്കുന്നതു കൂടാതെ ലോകത്തിന് സമാധാനത്തിന്റെ വീര്‍പ്പുവിടുകയും ലോകവളര്‍ച്ചക്ക് വിഘാതമായ ഭീകരവാദത്തിലേക്കുമാത്രം ശ്രദ്ധയൂന്നുകയുമാകാം.