Thursday
20 Sep 2018

കിം ​ഏ​റ്റ​വും ആ​ദ​ര​ണീ​യ​ന്‍ , പു​ക​ഴ്ത്തി ട്രം​പ്

By: Web Desk | Wednesday 25 April 2018 1:51 PM IST

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏകാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​നെ പു​ക​ഴ്ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഏ​റ്റ​വും ആ​ദ​ര​ണീ​യ​ന്‍ എ​ന്നാ​ണ് ട്രം​പ് കി​മ്മി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

കിം ​വ​ള​രെ തു​റ​ന്ന മ​ന​സു​ള്ള​വ​നും നാം ​കാ​ണു​ന്ന​തി​ല്‍​നി​ന്നു​മാ​റി ഏ​റ്റ​വും ആ​ദ​ര​ണീയനു​മാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. കി​മ്മു​മാ​യി ഉ​ട​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ത് ലോ​ക​ത്തി​നു മെ​ച്ച​മാ​ണെ​ന്നു ത​ങ്ങ​ള്‍ വി​ചാ​രി​ക്കു​ന്നെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണു​മാ​യു​ള്ള വൈ​റ്റ്ഹൗ​സ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു തൊ​ട്ടു​മു​ന്പാ​യി​രു​ന്നു ട്രം​പി​ന്‍റെ കിം ​സ്തു​തി.

അ​തേ​സ​മ​യം, കി​മ്മു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ ഫ​ല​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​രു​മെ​ന്ന മു​ന്‍ പ​രാ​മ​ര്‍​ശം ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു. മേ​യ് അ​വ​സാ​ന​മോ ജൂ​ണ്‍ ആ​ദ്യ​മോ ട്രം​പ്-​കിം കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related News