Friday
21 Sep 2018

സമാധാനത്തിനായി ഒപ്പിട്ട് ട്രംപും കിമ്മും

By: Web Desk | Tuesday 12 June 2018 11:37 AM IST

സിംഗപ്പൂർ: ലോകം ഉറ്റുനോക്കിയ ട്രംപിൻറെയും കിം ജോങ് ഉനിന്റെയും ആദ്യ കൂടിക്കാഴ്ച വിജയകരം. “ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാക്കും. അക്കാര്യത്തില്‍ സംശയമില്ല” ട്രംപ് പറഞ്ഞു.

ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചർച്ചയ്ക്കു മുൻപ് ഇതിനായി ഒന്നിച്ചുപ്രവർത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

അതേസമയം,  ഇൗ കൂടിക്കാഴ്​ച സംബന്ധിച്ച അനിശ്​ചിതത്വവും ഉൗഹാപോഹങ്ങളും മറികടന്നുവെന്നും ലോക സമാധാനത്തിന്​ മികച്ച കാല്‍വെപ്പായിരിക്കും ഇതെന്ന്​ കരുതുന്നതായും കിം ജോങ്​ ഉന്‍ പറഞ്ഞു. ലോകമാകമാനം ഇൗ നിമിഷങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്​. പലരും സങ്കല്‍പ്പ കഥയിലെ ദൃശ്യങ്ങളാണ്​ ഇതെന്ന്​ തെറ്റിദ്ധരിക്കുന്നുവെന്നും കിം പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക്​ ശേഷം ഇരു നേതാക്കളും ഉച്ചഭക്ഷണത്തിന്​ പിരിഞ്ഞു. ഭക്ഷണ ശേഷം രണ്ടംഘട്ട ചര്‍ച്ച നടക്കും. ചര്‍ച്ചക്ക്​ ശേഷം ഇരു നേതാക്കളും വിവിധ കരാറുകള്‍ ഒപ്പുവെക്കുമെന്നാണ്​ കരുതുന്നത്​.

രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.