Wednesday
17 Oct 2018

അമ്മയാകാന്‍ ആഗ്രഹിക്കുന്നോ; കിവിപ്പഴം ഗുണം ചെയ്യും

By: Web Desk | Monday 8 October 2018 5:20 PM IST

മ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ കിവിപ്പഴത്തിനെ ഇഷ്ടപ്പെട്ടുതുടങ്ങാം. ഗര്‍ഭാവസ്ഥയില്‍ ഡോക്ടര്‍മാര്‍ ആദ്യം നല്‍കുന്നത് ഫോളിക്ക് ആസിഡ് ഗുളികകളാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഫോളിക്ക് ആസിഡ് അത്യാവശ്യമാണ്. കിവിപ്പഴം ഫോളിക്ക് ആസിഡുകളാല്‍ സമ്പുഷ്ടമാണ്‌. വിറ്റാമിന്‍ ബി കുടുംബത്തിലെ ഒരു അംഗമായ ഫോളേറ്റ് പുതിയ കോശങ്ങളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു.
നിങ്ങളുടെ ഉള്ളിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ വിധം ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ കിവിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ബലവും ആരോഗ്യവുമുള്ള ഒരു അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാനാവൂ. മലബന്ധവും അനുബന്ധ പ്രശ്‌നങ്ങളും ഗര്‍ഭിണികളില്‍ സാധാരണയാണ്. നാരുകള്‍ ധാരാളമടങ്ങിയ കിവിപ്പഴം ഇതിനു പ്രതിവിധിയാണ്. കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും, ഗ്യാസ്, ഛര്‍ദ്ദി, വയറിലെ അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കുകയും ചെയ്യും.
കിവിയിലെ ആന്റി ഓക്സിഡന്‍റുകള്‍ ഫെര്‍ട്ടിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും. അതിനാല്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പഴം വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഡി എന്നിവയാല്‍ സമ്പന്നമാണ് കിവിപ്പഴം. ഗര്‍ഭം അലസിയ അമ്മമാര്‍ക്കും കിവിപ്പഴം ഏറെ പ്രയോജനം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കിവിപ്പഴത്തിന്‍റെ ഉത്ഭവം തെക്കെ ചൈനയാണ്. എന്നാല്‍ ഈ പഴം ന്യൂസിലാന്‍റിന്‍റേതാണ്
എന്ന ഒരു ധാരണ പരക്കെയുണ്ട്. ന്യുസിലാന്റിലെ ദേശീയചിഹ്നമായ പറക്കാത്ത പക്ഷിയുടെ പേര് നല്‍കിയതിനാലാവണം ഈ തെറ്റിധാരണയുണ്ടായത്.