Thursday
22 Nov 2018

കെ കെ ശിവരാമന്‍ വീണ്ടും ഇടുക്കി ജില്ലാ സെക്രട്ടറി

By: Web Desk | Wednesday 14 February 2018 10:29 PM IST

ഇടുക്കി:

കെ കെ ശിവരാമനെ സിപിഐ ഇടുക്കി ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. നെടുങ്കണ്ടത്ത് സമാപിച്ച സിപിഐ ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ശിവരാമനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

മലയാളം വിദ്വാന് പഠിക്കുമ്പോള്‍ 1969ല്‍ എഐവൈഎഫുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1970ല്‍ പാര്‍ട്ടി മെമ്പറായി. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സിപിഐ ബ്രാഞ്ച് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇളംദേശം ബിഡിസി ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ,് താലൂക്ക് ലൈബ്രററി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

2006 ഒക്‌ടോബര്‍ മുതല്‍ ജില്ലാ സെക്രട്ടറിയായി തുടരുന്നു. ജനയുഗം ദിനപത്രത്തിന്റെ ജില്ലാ റിപ്പോര്‍ട്ടറായും ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related News