Wednesday
26 Sep 2018

കൊച്ചി മാരിയറ്റിന് ടൂറിസം അവാര്‍ഡ്

By: Web Desk | Thursday 21 December 2017 7:04 PM IST

കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015-16 വര്‍ഷത്ത കേരള ടൂറിസം അവാര്‍ഡ്  മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ആനന്ദ് ഗണേശന്‍, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ഏറ്റുവാങ്ങുന്നു. സഹകരണ- ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ സമീപം.

കൊച്ചി: കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015 -16 വര്‍ഷത്തെ കേരള ടൂറിസം അവാര്‍ഡിന് കൊച്ചി മാരിയറ്റ് ഹോട്ടല്‍ അര്‍ഹമായി.തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ആനന്ദ് ഗണേശന്‍, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ദൈവത്തിന്റെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്കായി മാരിയറ്റ് ഹോട്ടല്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ലഭിച്ച ഈ അംഗീകാരമാണിതെന്നും കൊച്ചിമാരിയറ്റിലെ ടീമിനെയാകെ ഈ പുരസ്‌കാരം ആവേശം കൊള്ളിക്കുകയാണെന്നും ജനറല്‍ മാനേജര്‍ ആനന്ദ് ഗണേശന്‍ പറഞ്ഞു. ഹോട്ടല്‍ മാരിയറ്റ്‌ നല്‍കുന്ന ലോകനിലവാരത്തിലുള്ള സേവനത്തിനും ഏറ്റവും മികച്ച ആതിഥേയത്വത്തിനുമുള്ള ഏറ്റവും നല്ല തെളിവു കൂടിയാണ് ഈ പുരസ്‌കാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാരിയറ്റ് ഇന്റര്‍നാഷണലിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി മാരിയറ്റ് ഹോട്ടല്‍ 2014 ഡിസംബര്‍ 21ന് പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 12,000 അതിഥികളെ സ്വീകരിച്ചിട്ടുണ്ട്. യു എ ഇ, യു കെ, യു എസ് എ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സന്ദര്‍ശകര്‍ എത്തിയത്. ലക്ഷ്വറി കാര്‍ ലോഞ്ചിംഗ്, ഔട്ട്‌ഡോര്‍ കാറ്ററിംഗ്, സിനിമകളുടെ ലോഞ്ചിംഗ്, കോര്‍പറേറ്റ്‌ കോണ്‍ഫറന്‍സുകള്‍ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി കോണ്‍ഫറന്‍സുകള്‍ക്ക് ആതിഥ്യം വഹിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ടീം താമസത്തിനായി തിരഞ്ഞെടുത്തത് കൊച്ചി മാരിയറ്റാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിതാ അംബാനി, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക്‌റോഷന്‍, കത്രീന കൈഫ് തുടങ്ങി നിരവധി വി ഐ പികള്‍ക്ക് കൊച്ചി മാരിയറ്റ് ആതിഥ്യമരുളി.കേരളത്തിലെ ആദ്യത്തെതും ഏറ്റവും വലുതുമായ ജിഞ്ചര്‍ ബ്രെഡ് ഹൗസ്, ഗസ്റ്റ് ബഗ്ഗി റൈഡ്, ആഡംബര വാഹന ഡ്രൈവര്‍മാരുടെ സേവനംതുടങ്ങിയവ മാരിയറ്റ് ലഭ്യമാക്കി. ലാപ് സൈസ് സ്വിമ്മിംഗ് പൂള്‍, പ്രശസ്തമായ ക്വാന്‍ സ്പാ, സുസജ്ജമായ ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും മാരിയറ്റിന്റെ സവിശേഷതയാണ്.

 

Related News