Monday
19 Feb 2018

ട്വിറ്ററിലും സച്ചിനെ കീഴടക്കി കോലി മാജിക്

By: Web Desk | Wednesday 6 December 2017 10:58 PM IST

മുംബൈ:

ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ പലതും കീഴടക്കി ഇതിഹാസ പദവിയിലേക്ക് വളരെ വേഗം അടുക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇതിനിടെ ട്വിറ്ററിലും ഇന്ത്യന്‍ നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്നിലാക്കിയിരിക്കുന്നു. 2017ലെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ വളര്‍ച്ചാ കണക്കിലാണ് കോലി മുന്നിലെത്തിയത്. ഈ വര്‍ഷം സച്ചിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലുള്ള വളര്‍ച്ച 56 ശതമാനമാണെങ്കില്‍, കോലിയുടേത് 61 ശതമാനമാണ്. എന്നാല്‍ ആകെ ഫോളോവേസിന്റെ എണ്ണത്തില്‍ കോലിയേക്കാള്‍ മുന്നില്‍ സച്ചിനാണ്. 21.8 മില്യണ്‍ ഫോളോവേഴ്‌സുള്ള സച്ചിന്‍ എട്ടാം സ്ഥാനത്തും 20.8 മില്യണ്‍ ഫോളോവേഴ്‌സുള്ള കോലി പത്താം സ്ഥാനത്തുമാണ്.