Monday
19 Nov 2018

ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭംഗിയും ഊര്‍ജ്ജവും ഏവരും അനുഭവിക്കേണ്ട ഒന്ന്

By: Web Desk | Tuesday 30 October 2018 10:18 PM IST

തിരുവനന്തപുരം: കേരളത്തിലായിരിക്കുക എന്നത് വ്യത്യസ്ഥമായ ഒരു അനുഭൂതിയാണ്. ഇവിടം സന്ദര്‍ശിക്കുന്നതും ഊര്‍ജ്ജം അനുഭവിക്കുന്നതും താന്‍ ഏറെ ആനന്ദിക്കുന്നു. ഏവരും ഇവിടെ വരണമെന്നും ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊര്‍ജ്ജം അനുഭവിക്കണമെന്നും ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്’. ക്രിക്കറ്റ് മത്സരത്തിനായി കേരളത്തിലെത്തിയതിന് പിന്നാലെ കേരളത്തിലെത്തിയ സന്തോഷം പങ്കുവയ്ച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി.

കേരളം തിരികെ തന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായിരിക്കുന്നുവെന്നും സഞ്ചാരികള്‍ക്ക് സുരക്ഷിതമായ സ്ഥലമാണെന്നും വിരാട് കുറിപ്പില്‍ വ്യക്തമാക്കുന്നു. രവീസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് പുറത്ത് വിട്ട കത്തിലാണ് ഇക്കാര്യം കോഹ്ലി പങ്കുവെച്ചത്.