Sunday
24 Jun 2018

വിരാട് കോലിക്ക് പുതിയൊരു റെക്കാഡ് കൂടി

By: Web Desk | Saturday 2 September 2017 1:38 AM IST

കൊളംബോ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പുതിയൊരു റെക്കാര്‍ഡ് കൂടി. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സനത് ജയസൂര്യയുടെ അഭിനന്ദനം. മത്‌സരത്തില്‍ 29മത്തെ സെഞ്ച്വറി തികച്ച കോലി ഇക്കാര്യത്തില്‍ ജയസൂര്യയെ മറികടന്നാണ് മൂന്നാമതെത്തിയത്. ഈ പട്ടികയില്‍ ഇനി 30 സെഞ്ച്വറി നേടിയിട്ടുള്ള റിക്കി പോണ്ടിംഗും 49 സെഞ്ച്വറി നേടിയിട്ടുള്ള ര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് കോലിക്ക് മുന്നിലുള്ളത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ റിക്കി പോണ്ടിംഗിനൊപ്പം രണ്ടാം സ്ഥാനം പങ്കിടാന്‍ കോലിക്ക് സാധിക്കും. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 96 പന്തില്‍ 131 റണ്‍സാണ് കോലി നേടിയത്.