Sunday
18 Feb 2018

മണ്‍റോതുരുത്തില്‍ പൊതുശൗചാലയമില്ല ടൂറിസ്റ്റുകള്‍ വലയുന്നു

By: Web Desk | Tuesday 2 January 2018 9:13 PM IST

കുണ്ടറ: മണ്‍റോതുരുത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നതായി പരാതി. പൊതുശൗചാലയം ഇല്ലാത്തതാണ് കാരണം.
സീസണ്‍ ആരംഭിച്ചതോടെ നൂറുകണക്കിന് വിദേശികളാണ് മണ്‍ട്രോതുരുത്തില്‍ ദിനംപ്രതി വന്നു പോകുന്നത്. കൊല്ലത്തെത്തുന്ന വിദേശികളെ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മറ്റ് ഏജന്‍സികളും വള്ളക്കൂലിയും വാഹനവാടകയുമുള്‍പ്പെടെയുള്ള യാത്രാ ചെലവുകളും ഇവരില്‍ നിന്ന് ഈടാക്കിയാണ് മണ്‍റോതുരുത്തി ലേയ്ക്ക് അയയ്ക്കുന്നത്.
ജില്ലാ കളക്ടര്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്നേറ്റെങ്കിലും നടപടിയായില്ല.
ജില്ലാ ഭരണകൂടമോ ഗ്രാമപഞ്ചായത്തോ അടിയന്തിരമായി ഇടപെട്ട് ഇ ടോയ് ലറ്റുകളോ വിപണിയില്‍ നിന്നും ലഭിക്കുന്ന ഫൈബര്‍ ടോയ്‌ലറ്റുകളോ സ്ഥാപിച്ചാല്‍ ഇതിനൊരു പരിഹാരമാകും.