Wednesday
23 Jan 2019

ഉത്തരകൊറിയ- യുഎസ് ഉച്ചകോടി ഇന്ത്യക്ക് മാതൃക: ഷെഹ്ബാസ് ഷെരീഫ്

By: Web Desk | Wednesday 13 June 2018 9:48 PM IST

ഉത്തരകൊറിയ അമേരിക്ക ഉച്ചകോടിയെ ഇന്ത്യയും പാകിസ്ഥാനും മാതൃകയാക്കണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആണവായുധ പരീക്ഷണത്തിന്റെ പേരിൽ വര്‍ഷങ്ങളോളം ശത്രുതയിലായിരുന്ന യുഎസ്- ഉത്തരകൊറിയയ്ക്ക് ചർച്ചയാവാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യ- പാകിസ്ഥാന് അതിനു കഴിയുന്നില്ലായെന്ന് ഷെരീഫ് ട്വീറ്റ് ചെയ്തു. ഉത്തരകൊറിയയും അമേരിക്കയുമായി നടന്നത് ഒരു ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നു. ഇന്ത്യ- പാകിസ്ഥാന്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനും സമാധാനത്തിനും ഇത് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിംജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചിരുന്നു. ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപില്‍ നിരായുധീകരണ ശ്രമമുണ്ടാകുമെന്നും വ്യക്തമായിരുന്നു. കശ്മീർ പ്രശ്‌നത്തിനുമേല്‍ ഇന്ത്യ- പാക് ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാകണമെന്നും യുഎന്‍ പ്രമേയങ്ങള്‍ക്കനുസൃതമായി തര്‍ക്കം പരിഹരിക്കണമെന്നും ഷെരീഫ് ട്വീറ്റ് ചെയ്തു.

Related News