Wednesday
22 Nov 2017

കൊത്തങ്കല്ല്

By: Web Desk | Tuesday 22 August 2017 5:54 PM IST

കേരളത്തിലെ പെണ്‍കുട്ടികളുടെ ഒരു നാടന്‍ കളിയാണ് കൊത്തങ്കല്ല് അഥവാ കല്ലുകൊത്തിക്കളി.
കളി നിയമങ്ങള്‍
അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും. അതില്‍ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളില്‍ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അത് പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണ് കളിയുടെ ഒരു നിയമം.
കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തില്‍ പറഞ്ഞുകൊണ്ടാണ് കല്ലു കൊത്തി എടുക്കുക. വിരല്‍കൊണ്ട് അതിവേഗത്തിലും തന്ത്രപ്രരമായും കല്ല് എടുക്കുന്നതിനാലാണ് കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തന്‍കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക. എന്നിങ്ങനെ കളിയില്‍ കല്ലുകൊണ്ട് പല അഭ്യാസങ്ങളും വിദഗ്ധരായ കളിക്കാര്‍ കാണിക്കും. വീടിന്റെ ചാണകം മെഴുകിയ ഇറയത്തിരുന്നുള്ള ഈ കളിയില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന സ്ത്രീകളും പങ്കുകൊള്ളാറുണ്ട്.