Thursday
21 Jun 2018

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് വേണം: സിപിഐ എം

By: Web Desk | Thursday 14 June 2018 11:14 AM IST

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ ആവശ്യം ഉന്നയിക്കാൻ സി.പി.എം ആലോചിക്കുന്നു. ഇപ്പോഴത്തെ ലോക്‌സഭാംഗം  ജോസ് കെ മാണി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതോടെയാണ് ഈ ആവശ്യം. പൊതു തെരെഞ്ഞെടുപ്പിനു ഒരു വര്ഷം ബാക്കി നിൽക്കെ ജോസ് കെ മാണി രാജ്യസഭയിലേക്ക്  മാറുന്നതോടെ ഫലത്തിൽ കോട്ടയത്തിനു ലോക് സഭാംഗം ഇല്ലാതാകുകയാണ്. എം പി ഫണ്ടിന്റെയും വികസനത്തിന്റെയും അവസാനത്തെയും അന്തിമവുമായ പ്രവർത്തങ്ങൾ നടക്കേണ്ട ഈ സമയത്തു മണ്ഡലത്തിന് ഇത് കാര്യമായ നഷ്ടം ഉണ്ടാക്കും. രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടാലും ആറു മാസം കഴിഞ്ഞു ലോക്‌സഭാംഗത്വം രാജി വച്ചാൽ മതിയെന്നതിനാൽ ആ സൗകര്യം ഉപയോഗിച്ച് ഉപതെരഞ്ഞെടുപ്പു ഒഴിവാക്കാനാണ് കേരള കോൺഗ്രസ് ആലോചിക്കുന്നത്.

Related News