Thursday
15 Nov 2018

കൊട്ടാരക്കരയില്‍ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

By: Web Desk | Friday 9 November 2018 8:25 PM IST

കൊട്ടാരക്കര ഇഞ്ചക്കാട്ടില്‍ എം സി റോഡില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. മറ്റൊരു കെഎസ്ആര്‍ടിസി ബസ്സിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. വൈകിട്ട് ആറരയോട് ആയിരുന്നു അപകടം.

രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Related News