Saturday
23 Jun 2018

മാസ് എന്‍ട്രിയില്‍ ആനവണ്ടി

By: Web Desk | Thursday 14 June 2018 4:44 PM IST

റോ‍ഡുകള്‍ വെള്ളത്തിലായാലെന്താ, അതൊന്നും ഞങ്ങളെ ബാധിക്കില്ല. അതെ ആ വരവ് കെഎസ്ആര്‍ടിസിയുടെ തന്നെ. ആനവണ്ടി എന്ന് നമ്മള്‍ ഓമനപ്പേരില്‍ വിളിക്കുന്ന കെഎസ്ആര്‍ടിസി. ഒരു കനത്ത മഴ പെയ്താല്‍ തന്നെ വെള്ളത്തിലാകുന്ന റോഡുകളാണ് കേരളത്തിലേത്.

തകര്‍ത്തു പെയ്യുന്ന മഴയ്ക്കിടയിലും അതൊന്നും പ്രശ്നമാക്കാതെയാണ് ആനവണ്ടിയുടെ വരവ്. കനത്ത മഴയില്‍ മറ്റു വണ്ടികള്‍ എങ്ങനെ പോകുമെന്ന് ആലോചിച്ച് നില്‍മ്പോഴാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്ട്രി. വീഡിയോയില്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ പോകാനാകാതെ വിഷമിച്ചു നില്‍ക്കുന്നത് കാണാനാകും. ബസിന്റെ ഹെഡ് ലൈറ്റ് ഇരിക്കുന്ന ഭാഗം വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോട് വയനാട് റൂട്ടിലൂടെയാണ് ആനവണ്ടിയുടെ മാസ്സ് എന്‍ട്രി.