Sunday
24 Sep 2017

കെഎസ്ആർടിസി ബസ്സ്കൊള്ള: കർണ്ണാടകത്തോട് അടിയന്തിര നടപടി ആവശ്യപ്പെട്ട് ബെഹ്റ

By: Web Desk | Thursday 31 August 2017 3:26 PM IST

അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ  കര്‍ണാടക ഡിജിപി യോട് അഭ്യര്‍ഥിച്ചു. കോഴിക്കോടുനിന്ന് ബംഗളൂരുവിനു പോയ കെഎസ്ആര്‍റ്റിസി ബസ്സ് കര്‍ണ്ണാടകയിലെ ചന്നപ്പട്ടക്കു സമീപം തടഞ്ഞ് യാത്രക്കാരില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നതുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍റ്റിസി ബസ്സുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് ഡിജിപി യോടു അഭ്യര്‍ഥിച്ചതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലെത്തുന്ന അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കുവേണ്ട സുരക്ഷ ഏര്‍പ്പാടാക്കാന്‍ സംസ്ഥാനത്തിലെ വിവിധ ജില്ലാപോലീസ് മേധാവികള്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.

Related News