Saturday
15 Dec 2018

ഹാസ്യഹാസ്യസാമ്രാട്ട്

By: Web Desk | Friday 12 January 2018 10:17 PM IST

ഫലിതവും ചിരിയും ആരോഗ്യത്തിന് ഏറ്റവും ഉത്തമമെന്നാണ് പറയാറ്. ചിരിപ്പിക്കുക എന്നത് വലിയ ശ്രമകരമായ ഒന്നാണ്. നല്ല ഫലിതക്കാര്‍ ചരിത്രത്തില്‍ ധാരാളമുണ്ട്. ഉരുളയ്ക്ക് ഉപ്പേരിപോലെ കുറിക്ക്‌കൊള്ളുന്ന പ്രയോഗങ്ങളിലൂടെ നമ്മെ ചിരിപ്പിച്ച് ചിന്തിപ്പിച്ച മലയാളഭാഷാ മഹാകവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. കവി എന്നത് കൂടാതെ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. നര്‍മത്തില്‍ പൊതിഞ്ഞ നമ്പ്യാരുടെ സാമൂഹ്യവിമര്‍ശനത്തിന് രാജാവ് തൊട്ട് സാധാരണക്കാര്‍ വരെ പാത്രീഭൂതരാകുക പതിവാണ്. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവ് വച്ച് ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി റയില്‍വേസ്റ്റേഷനടുത്തുള്ള കിള്ളിക്കുറുശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തില്‍ 1705 ലായിരുന്നു ജനനമെന്നാണ് കരുതപ്പെടുന്നത്. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. അവിടെ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴക്ഷത്രത്തില്‍ മിഴാവ് കൊട്ടിക്കഴിയുകയുണ്ടായി. ഒരിക്കല്‍ ക്ഷേത്രത്തിലെ ചാക്യാര്‍കൂത്ത് നടക്കുന്ന സമയത്ത് മിഴാവ് കൊട്ടിക്കൊണ്ടിരുന്ന നമ്പ്യാര്‍ ഉറങ്ങിപ്പോയി. പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ നമ്പ്യാരെ പരിഹസിച്ച് ശകാരിച്ച് കൂത്തു പറഞ്ഞു. ഈ സംഭവമാണ് ഓട്ടന്‍തുള്ളല്‍ സൃഷ്ടിക്കാനും അതിനനുസരിച്ച രചനകള്‍ നടത്താനും നമ്പ്യാരെ പ്രേരിപ്പിച്ചതെന്നാണ് കഥ. ഫലിതംപുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികളും എങ്കിലും അവയില്‍ കഴിയുന്നത്ര നര്‍മ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലര്‍ത്തുവാന്‍ കവി ശ്രദ്ധിച്ചിരുന്നു.  ഒരു വൃദ്ധവാനരനെന്ന മട്ടില്‍ വഴിമുടക്കി കിടന്ന ഹനുമാനോട് കയര്‍ക്കുന്ന ഭാഗം രസകരമാണ്:’നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ!ദുര്‍ഘടസ്ഥാനത്തു വന്നുശയിപ്പാന്‍ നിനക്കെടാ തോന്നുവനെന്തെടാ സംഗതി? ‘തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാന്‍ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമന്‍ പിന്നെയും ഇടയുന്നു:’ആരെന്നറിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം;പൂരുവംശത്തില്‍ പിറന്നു വളര്‍ന്നൊരു പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരുവീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീനേരായ മാര്‍ഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോല്‍ക്കയുമില്ലെടോ,മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറില്‍ പതിക്കും ഗദാഗ്രമെന്നോര്‍ക്കണം. ‘സാമൂഹ്യവിമര്‍ശനംഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാര്‍ ഹരിണീസ്വയംവരത്തില്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്:’സര്‍വ്വാധികാരിയെക്കണ്ടാല്‍ നമുക്കിന്നുകാര്യങ്ങള്‍ സാധിക്ക വൈഷമ്യമായ്‌വരും.നാണിയെക്കണ്ടാലെളുപ്പമാമെന്നൊരുനാണിയം നാട്ടില്‍ നടത്താതിരിക്കണം.’ലോകോക്തികള്‍മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാര്‍ക്കവിതയില്‍ നിന്ന് വന്നവയാണ്:മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം.തള്ളക്കിട്ടൊരു തല്ലു വരുമ്പോള്‍ പിള്ളയെടുത്തു തടുക്കേയുള്ളൂ.എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകള്‍അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോള്‍ വാര്യര്‍ അതിനെ ‘കരി കലക്കിയ കുളം’ എന്നും നമ്പ്യാര്‍ ‘കളഭം കലക്കിയ കുളം’ എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തില്‍, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളില്‍ വര്‍ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.കുളിക്കാന്‍ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോള്‍ വാര്യര്‍ ‘കാതിലോല?’ (കാ അതിലോല ആരാണു് അവരില്‍ സുന്ദരി?) എന്നു ചോദിച്ചപ്പോള്‍ നമ്പ്യാര്‍ ‘നല്ലതാളി’ (നല്ലത് ആളി  തോഴിയാണ് കൂടുതല്‍ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അര്‍ത്ഥം മനസിലാകാത്തവര്‍ ഈ സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടത് യജമാനത്തി കാതില്‍ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യില്‍ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ താന്‍ നിര്‍മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശില്‍പഭംഗി വര്‍ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികള്‍ അലങ്കാരഭംഗി നിറഞ്ഞ ശ്ലോകങ്ങള്‍ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. തന്റെ ഊഴം വന്നപ്പോള്‍ നമ്പ്യാര്‍ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:’ദീപസ്തംഭം മഹാശ്ചര്യം,നമുക്കും കിട്ടണം പണം,ഇത്യര്‍ഥ ഏഷാം ശ്ലോകാനാംഅല്ലാതൊന്നും ന വിദ്യതേ.’ ‘കൊട്ടാരത്തില്‍ നിന്ന് നമ്പ്യാര്‍ക്ക് ദിനംപ്രതി രണ്ടേകാല്‍ ഇടങ്ങഴി അരി കൊടുക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് കൊടുത്തിരുന്ന കല്‍പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യാനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാന്‍ ഒരു ശ്രമം നടന്നത്രെ. രണ്ടേകാല്‍ എന്നതിന് രണ്ടുകാല്‍ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അര്‍ത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാല്‍ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാല്‍ ഇടങ്ങഴി (നാഴി) അരിവീതം രണ്ടുകാല്‍ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരന്‍ പണ്ടാല വിശദീകരണവും കൊടുത്തു. ഇതില്‍ പ്രതിഷേധിച്ച് നമ്പ്യാര്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:’രണ്ടേകാലെന്നു കല്‍പിച്ചു,രണ്ടേ, കാലെന്നിതയ്യനും,ഉണ്ടോ, കാലെന്നു പണ്ടാലഉണ്ടില്ലിന്നിത്ര നേരവും.’ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാര്‍ക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.1770 ല്‍ പേപ്പട്ടി വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.