Saturday
18 Nov 2017

കുറുവാ ദ്വീപിൽ സന്ദർശകർക്ക് നിയന്ത്രണം

By: Web Desk | Wednesday 15 November 2017 11:43 AM IST

മാനന്തവാടി: വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ഡിസംബർ 16ന് തുറക്കും. സന്ദർശകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിവനംവകുപ്പ്.ദിവസം 400 പേർക്ക് മാത്രമായിരിക്കം ദ്വിപിൽ പ്രവേശനം അനുവദിക്കുക.കുറുവ ദ്വീപിന്റെ സംരക്ഷണ ചുമത പുർണ്ണമായും വനസംരക്ഷണസമതിക്കായിരിക്കുമെന്നും ഉത്തരവിലുണ്ട്. ദിവസവും 3000 ലധികം അളുകൾ ദ്വീപിൽ പ്രവേശനം നൽകിയിരുന്നു.ഇത് കുറുവയുടെ നിലനിൽപ്പിന് ഭീഷണിയായതിനെ തുടർന്നാണ് വനം വകുപ്പിന്റെ നടപടി. അതിവ പരിസ്ഥിതിക മേഖലയായ കുറുവ ദ്വീപിൽ സഞ്ചാരികൾക്ക് നിയന്ത്രണം വേണമെന്ന് നിരന്തമായി പരിസ്ഥിതി പ്രവർത്തകർ അവശ്യപ്പെട്ടുകയായിരുന്നു.പാൽ വെളിച്ചം ഭാഗത്ത് നിന്ന് 200, പാക്കം ഭാഗത്ത് നിന്നും 200 പേരെയാണ് ദ്വീപിൽ പ്രവേശിപ്പിക്കുന്നത്. പ്രവേശനത്തിനുള്ള ടിക്കറ്റിലും വർദ്ധനവ് വരുത്തുമെന്നും സുചനയുണ്ട്. തോൽപ്പെട്ടി. മുത്തങ്ങ, ചെമ്പ്ര പിക് എന്നിവിടങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം നിലവിലുണ്ട്.
കുറുവ ദ്വീപിൽ സന്ദർശകരെ നിയന്ത്രിക്കാൻവനം വകുപ്പിന് കഴിയത്താതും നിയന്ത്രണമില്ലതെ സന്ദർശകർ കുറുവയിൽ എത്തുന്നത്.പലപ്പോഴും സന്ദർശകരും കുറുവ ദ്വീപിലെ ജീവനക്കാരും തമ്മിൽ സംഘർഷത്തിനും കാരണമായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലിസിൽ നിരവധി കേസുകളും ഉണ്ടയിരുന്നു. സന്ദർശകര നിയന്ത്രിച്ച് കുറുവ ദ്വീപിന്റെ പച്ചപ്പും അപുർവ്വസസ്യങ്ങളുടെ സംരക്ഷണവുമാണ് വനം വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
കുറുവ ദ്വീപിന്റെ പരിസരത്ത് നിരവധി അനധികൃത നിർമ്മാണങ്ങളും നടന്നു വരുന്നുണ്ട്. വീടിനും കൃഷിക്കും ചെറുകിട കച്ചവടത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തില്ല. റവന്യു പട്ടയഭൂമിലെ വൻകിട നിർമ്മാണങ്ങൾ, സിപ്പ് ലൈൻ എന്നിവയ്ക്ക് റവന്യൂ വകുപ്പ് നിർമ്മാണം നിർത്തുന്നതിന് നോട്ടിസ് നൽകിയിരുന്നു.ഇത് അവഗണിച്ച് നിർമ്മാണങ്ങൾ തുടരുന്നുണ്ട്.ഇതിന് എതിരെയും വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടകുമെന്നും സൂചനയുണ്ട്.

Related News