Friday
25 May 2018

ട്രെയിനിലെ ലേഡീസ് കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കാൻ തീരുമാനം

By: Web Desk | Saturday 5 May 2018 8:31 AM IST

ന്യൂഡൽഹി: ട്രെയിനിലെ ലേഡീസ് കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്താക്കാൻ റെയിൽവേ തീരുമാനിച്ചു. മുമ്പ് എറ്റവും പിന്നിലായിരുന്ന കോച്ച് നടുവിലേക്കു മാറ്റുകയും തിരിച്ചറിയാൻ എളുപ്പത്തിനായി ട്രെയിനിനു പൊതുവിൽ നൽകിയിട്ടുള്ളതിൽ നിന്നു വ്യത്യസ്തമായി മറ്റൊരു നിറം നൽകുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. റെയിൽ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

സബർബൻ ട്രെയിനുകളിലും ദീർഘദൂര ട്രെയിനുകളിലും ഈ മാറ്റം പ്രാബല്യത്തിൽ വരുത്തും. കോച്ചുകളിൽ അധിക സുരക്ഷയെന്ന നിലയിൽ സിസിടിവികൾ സ്ഥാപിക്കും. ജനലുകളിൽ കമ്പിവല ഘടിപ്പിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ റെയിൽ മന്ത്രാലയം സമിതി രൂപീകരിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയുടെ നേതൃത്വത്തിലാണു സമിതി.

Related News