Saturday
23 Jun 2018

പുലർച്ചെ ലോഡ്ജിൽ മുറി തേടിയെത്തിയതു രണ്ടു സ്ത്രീകൾ ; പിന്നെ നടന്നത്

By: Web Desk | Saturday 19 May 2018 8:21 PM IST

     പുല്ലേപ്പടിയിലെ മെറിഡിയൻ റീജൻസി  എന്ന ലോഡ്ജിൽ ഇന്ന് വെളുപ്പിന് 3 നും 4 നും ഇടയിലാണ് സ്ത്രീകൾ നയിച്ച സംഘം അക്രമം അഴിച്ചുവിട്ടത് .ആദ്യം സംഘത്തിൽ പെട്ട സ്ത്രീകൾ ലോഡ്ജിനുള്ളിൽ കയറി റിസപ്ഷനിൽ ഇരുന്ന യുവാവിനോട് റൂമിന്റെ കാര്യങ്ങളെ കുറിച്ചും മറ്റും സംസാരിച്ചു അതിനിടയിൽ ഒരു സ്ത്രീ ഫോണിൽ മറ്റു സംഘാംഗങ്ങളെ വിളിച്ചു അകത്തു വരുത്തുകയായിരുന്നു. മറ്റുള്ളവർ എത്തുന്നതിനു മുൻപ് ഇവർ യുവാവിനോട് കയർത്തു സംസാരിച്ചു .ലോഡ്ജിൽ ഒരു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു . ഈ സമയം മറ്റുള്ളവർ കത്തിയും ട്യൂബ് ലൈറ്റും കമ്പിവടിയും മറ്റുമായി ഇടിച്ചു അകത്തു കയറി യുവാവിനെ റൂമിൽ കൊണ്ട് പോയി കമ്പി വടി കൊണ്ട് അടിച്ചു കത്തി കൊണ്ട് മുറിവേൽപ്പിച്ചു അയാളുടെ കയ്യിലുണ്ടായിരുന്ന 17000 രൂപയും മൊബൈൽ ഫോണും തട്ടിപറിച്ചെടുത്തു .ഈ സമയം കൂടെയുണ്ടായിരുന്ന സ്റ്റാഫ്  പോലീസിനെ വിളിക്കുകയും ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു . രണ്ടു സ്ത്രീകൾ അടക്കം  7 പേരടങ്ങുന്ന അക്രമി സംഘത്തെ സെൻട്രൽ പോലീസ് അറസ്റ് ചെയ്തു
ഇന്ദു (30 ) അന്തരകുളം  കൊടുവള്ളി നോർത്ത് പറവൂർ .ഷൈജി (33)  നീലക്കുന്നേൽ വീട്   വൈക്കം കോട്ടയം ആന്റോ ജോസഫ് (24) ഈന്തുങ്കൽ വീട് വെണ്മണി ഇടുക്കി അൽത്താഫ് (22 )അൽത്താഫ് മൻസിൽ പള്ളിത്തോട്ടം കൊല്ലം വിഷ്ണു (28)  ചെന്നറ വീട് ആഞ്ചലപ്പലം കൊടുങ്ങല്ലൂർ അരുൺ( 19 )മാന്നാപറമ്പിൽ വീട് ചേന്ദമംഗലം നോർത്ത് പറവൂർ  നിതിൻ (22 )പാണ്ടിശ്ശേരി വീട് ചേന്ദമംഗലം നോർത്ത് പറവൂർ എന്നിവരാണ് പിടിയിലായത്
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് ഇൻസ്‌പെക്ടർ അനന്തലാൽ സബ്ബ് ഇൻസ്‌പെക്ടർ ജോസഫ് സാജൻ എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .സബ് ഇൻസ്‌പെക്ടർ,സുനിമോൻ ASI മാരായ സദാനന്ദൻ ,മണി SCPO മാരായ വിനോദ് കൃഷ്ണൻ  cpo മാരായ സുരേഷ് ,അനീഷ്  ,രാജേഷ് Wcpo സിന്ധു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

 

Related News