Monday
25 Jun 2018

ഭൂമി ഇടപാട് തെറ്റ് ഏറ്റുപറയണമെന്ന് സഭാ മുഖപത്രം

By: Web Desk | Thursday 18 January 2018 10:58 PM IST

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപതാ മുഖപത്രത്തിന്റെ ലേഖനം. വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടതെന്ന് ലേഖനത്തില്‍ പറയുന്നു. തെറ്റു പറ്റിയാല്‍ തിരുത്തുന്ന നടപടിയാണ് വേണ്ടതെന്നും സത്യദീപത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ തെറ്റുകള്‍ തിരുത്താന്‍ കാണിക്കുന്ന സൗമനസ്യം ജൂബിലി ആഘോഷങ്ങള്‍ക്കുള്ള സമ്മാനമാണ്. തെറ്റ് ഏറ്റുപറയുക എന്നത് സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രശ്‌നപരിഹാരത്തിന് അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചത് അഭിന്ദനാര്‍ഹമാണെന്നും ഇവര്‍ ഭൂമി ഇടപാടിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് കരുതുന്നതായും ലേഖനത്തില്‍ പറയുന്നു.
വസ്തുതകള്‍ എന്തായിരുന്നാലും അവ മൂടിവയ്ക്കപ്പെടേണ്ടവയല്ല. അത് തുറന്നു പറയേണ്ടവയും തിരുത്തേണ്ടതുമാണ്. മെത്രാന്‍ സമിതി കാര്യങ്ങള്‍ വേണ്ടവിധം പഠിക്കാന്‍ തയ്യാറാകുമെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാത്ത തരത്തിലുള്ള നടപടികള്‍ എടുക്കുമെന്നുമാണ് കരുതുന്നതെന്നും സത്യദീപത്തിലെ ലേഖനത്തില്‍ പറയുന്നു.
സത്യദീപത്തിന്റെ മുന്‍ ലക്കത്തില്‍ ഭൂമിയിടപാട് സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നത്. ഭൂമിയിടപാടു സംബന്ധിച്ച വീഴ്ചകള്‍ തിരുത്തണമെന്ന ഉറച്ച നിലപാടായിരുന്നു അന്ന് മുഖപത്രം സ്വീകരിച്ചിരുന്നത്. എറ ണാ കുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മാനേജിങ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ടാണ്.

Related News