Monday
23 Jul 2018

തടാകങ്ങളുടെ നാടുകള്‍

By: Web Desk | Wednesday 11 July 2018 5:07 PM IST

manjusha

മഞ്ജുഷ വി എല്‍ ശാസ്തമംഗലം

ലോകത്ത് ഏറ്റവുമധികം തടാകങ്ങളുള്ള രാജ്യം- കാനഡ.
ആയിരം തടാകങ്ങളുടെ നാട് – ഫിന്‍ലാന്‍ഡ്.
പതിനായിരം തടാകങ്ങളുടെ നാട് – മിനസോട്ടസ്റ്റേറ്റ് (യുഎസ്എ).
ഇന്ത്യയിലെ ലാന്‍ഡ് ഓഫ് ബാക്ക് വാട്ടേഴ്‌സ് അഥവാ ലഗൂണുകളുടെ നാട് എന്നറിയപ്പടുന്ന ഇന്ത്യന്‍ സംസ്ഥാനം- കേരളം.
തടാകങ്ങളുടെയും പര്‍വതങ്ങളുടെയും നാട് – മാസിഡോണിയ.
ജലനഗരം – വെനീസ്.
ഇന്ത്യന്‍ തടാകങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ഏറ്റവും വലിയ ലവണ തടാകവും ഒഡിഷയിലെ ചില്‍ക്കയാണ്.
ഏറ്റവും വലിയ ശുദ്ധജലതാടകം ജമ്മുകശ്മീരിലെ വൂളാര്‍ തടാകമാണ്. ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകമാണ്. പുലിക്കോട്ട് തടാകവും ആന്ധ്രയില്‍ സ്ഥിതിചെയ്യുന്നു. ഉപ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ സാംബര്‍ തടാകത്തിലാണ്. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊണ്ടതാണ് മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം. ത്രിപുരയിലുള്ള തടാകമാണ് ഡുംബൂര്‍ തടാകം. കേരദ്വീപ് (Coconut Island) ഈ തടാകത്തിലാണ്. വിനോദസഞ്ചാരത്തിന് പ്രസിദ്ധിയാര്‍ജിച്ച തടാകം ജമ്മുകശ്മീരിലെ ദാല്‍ തടാകമാണ്. ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേര്‍പെടുത്തുന്ന തടാകം ഹുസൈന്‍ സാഗറാണ്. വടക്ക് കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് മണിപ്പൂരിലെ ലോക്താക് തടാകം. നൈന, ദിയോ പഥ, അയാര്‍പഥ എന്നീ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നൈനിറ്റാള്‍ തടാകം. രേണുക തടാകം ഹിമാചല്‍പ്രദേശിലാണ്. നല്‍ സരോവര്‍ ഗുജറാത്തിലും പുഷ്‌കര്‍ തടാകം രാജസ്ഥാനിലും സ്ഥിതിചെയ്യുന്നു. ആരവല്ലി മലനിരകളില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നക്കി. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകമാണ് രാജസ്ഥാനിലെ ദെബര്‍ തടാകം. ഹിമാചല്‍പ്രദേശിലെ ഗോവിന്ദ് സാഗറും മനുഷ്യനിര്‍മിത തടാകമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകമാണ് ആന്ധ്രാപ്രദേശിലെ നാഗാര്‍ജുന സാഗര്‍ തടാകം.
വിനോദസഞ്ചാരത്തിന് കേള്‍വികേട്ട ദാല്‍ തടാകം ജമ്മുകശ്മീരില്‍ സ്ഥിതിചെയ്യുന്നു. ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേര്‍തിരിക്കുന്ന തടാകമാണ് ഹുസൈന്‍ സാഗര്‍ തടാകം.
കേരളത്തിലെ തടാകങ്ങള്‍
കേരളത്തിലെ കായലുകളുടെ എണ്ണം 34 ആകുന്നു. ഇതില്‍ കൂടുതലും കടലുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. കടലുമായി ബന്ധമില്ലാത്ത ഏഴ് തടാകങ്ങള്‍ ഉള്‍നാടന്‍ ജലാശയങ്ങളാണ്. ബാക്കിയുള്ളവ കടലുമായി ബന്ധപ്പെട്ടുള്ളവയാണ്.

(അവസാനിക്കുന്നില്ല)