Wednesday
24 Oct 2018

റവന്യൂപട്ടയഭൂമി കൈമാറ്റവും നിർമ്മാണ പ്രവർത്തനവും വ്യാപകം, നടപടിയുമായി റവന്യൂവകുപ്പ്

By: Web Desk | Saturday 14 April 2018 12:58 PM IST

ബത്തേരി: വയനാട് ജില്ലയിൽ  റവന്യൂ പട്ടയഭൂമിയുടെ വിൽപ്പനയും വ്യാവസയിക ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നിർമാണവും വ്യാപകമായി നടക്കുന്നുണ്ട്. റവന്യു പട്ടയഭൂമിയെന്ന വിവരംമറച്ചുവെച്ചാണ് പഞ്ചായത്തുകളിൽ നിന്നും ഉദ്യേഗസ്ഥ സ്വാധിനം ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നേടുന്നത്. വയനാട് ജില്ലയിലെ പേരിയ, പയ്യംപള്ളി,തവിഞ്ഞാൽ, വാളാട്,കുന്നത്തിടവക, തരിയോട്, നൂൽപ്പുഴ, അമ്പലവയൽ, തിരുനെല്ലി, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, മാനന്തവാടി തൃശ്ശിലേരി എന്നിവില്ലേജ് ഓഫിസിന്റെ പരിധിയിലാണ് ഏക്കർകണക്കിന് റവന്യൂ പട്ടയഭൂമി നിയമം ലംഘിച്ച് കൈമാറ്റം നടത്തിയിരിക്കുന്നത്.
 വാളാട് വില്ലേജിൽ മുമ്പ് എറെ വർഷം ജോലി ചെയ്ത് പ്രദേശവാസിയായ വില്ലേജ് അസിസ്റ്റന്റ് ഇപ്പോൾ മാനന്തവാടി താലുക്ക് ഓഫിസിൽ പട്ടയ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ ഏക്കർ കണക്കിന് ഭൂമിക്ക് രേഖകൾ പലരുടെയും പേരിൽ നിർമ്മിച്ച് പട്ടയം സംഘടിപ്പിച്ച് നൽകിയതായും സുചനയുണ്ട്. വാളാട് വലിയ കൊല്ലിയിൽ ഇത്തരത്തിൽ ഏക്കർ കണക്കിന് ഭൂമി വിൽപ്പന നടത്തിയതായും കുന്നിന്റെ മുകൾ ഭാഗം ഇടിച്ച് നിരത്തി ഫാം നിർമ്മിക്കുന്നതായും സുചനയുണ്ട്. വില്ലേജ് ഓഫിസുകളിലെ ചില ജീവനക്കാരരെ കുട്ട് പിടിച്ചാണ് അഴിമതി നടക്കുന്നത്.കഴിഞ്ഞ ദിവസം മാനന്തവാടിയിൽ വ്യാജരേഖ നിർമ്മിച്ചതിന് റവന്യൂ ജിവനക്കാരൻ അറസ്റ്റിലായിരുന്നു.ഇയാളുടെ സഹായി പയ്യംപള്ളി വില്ലേജിലെ ക്ലർക്കായിരുന്ന സന്തോഷ് ശിവനാരായണൻ ലീവ്  ആയിരുന്ന ദിവസം സ്ഥലം വാങ്ങൻ എത്തിയവർ രേഖകൾ പരിശേധിക്കാൻ വില്ലേജ് ഓഫിസിൽ എത്തിയതാണ് തട്ടിപ്പ് പുറത്ത് വരുന്നതിന് കാരണമായത്. മുമ്പ് ജനയുഗം പട്ടയഭൂമിയെ അനധികൃത നിർമ്മണത്തിന് എതിരെ വാർത്ത ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജില്ല കളക്ടർ വിഷയത്തിൽ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേർക്ക് സ്റ്റോപ്പ് മെമ്മോനൽകുകയും ചെയ്തിരുന്നു .
 റവന്യൂ പട്ടയഭൂമിയെ നിർമ്മാണത്തിന് എതിരെ ശക്തമായ നിലപാട് റവന്യു സ്വികരിച്ചത് ഇപ്പോൾ മാത്രമാണ്. കഴിഞ്ഞ 5 വർഷം മുമ്പണ് ഭൂരിഭാഗം റവന്യൂ പട്ടയഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകിയിരിക്കുന്നത്.
 മുമ്പ് റവന്യൂ പട്ടയഭൂമിയിൽ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് നമ്പറിട്ട് നൽകുന്നതിനും വൈദ്യുതി ലഭിക്കുന്നതിനും പഞ്ചായത്ത് ,വൈദ്യുതി ബോർഡ് ജീവനക്കാരും വഴിവിട്ട് ഇടപ്പെട്ടിരിന്നു. റവന്യൂ വകുപ്പിൽ നിന്നും പല കെട്ടിടങ്ങളുടെയും നികുതിയും സ്വീകരിച്ചതായി സുചനയുണ്ട്. റവന്യൂ പട്ടയഭൂമി ഭൂരിഭാഗവും കൈവശപ്പെടുത്തിയിരിക്കുന്നത് വയനാട് ജില്ലക്ക് പുറത്തുള്ള റിസോർട്ട് റിയൽ എസ്റ്റേറ്റ് മഫിയയകളാണ് ഇവർക്ക് സഹായം ചെയ്യുന്നതിന് ചില സർക്കാർ ഉദ്യോഗസ്ഥരും കുട്ട് ഉണ്ട്.ഇത്തരക്കാർക്ക് എതിരെ ശക്തമായ നിലപാടണ് റവന്യൂ വകുപ്പ് സ്വീകരിച്ചു വരുന്നത്. പട്ടയഭൂമിയിലെ നിയമലംഘനം നടന്നിട്ടുണ്ടങ്കിൽ പട്ടയം റദ്ദ് ചെയ്യുന്നതിന്നുള്ള നടപടിയാണ് റവന്യൂ സ്വികരിക്കുന്നത് ഇതിനുള്ള നടപടി സ്വീകരിക്കാൻ ലാന്റ് റവന്യൂ കമ്മിഷണർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Related News