Friday
23 Feb 2018

അടിമാലി കുഞ്ചിത്തണ്ണിയിൽ മണ്ണിടിച്ചില്‍

By: Web Desk | Friday 8 September 2017 9:23 PM IST

തൊടുപുഴ: അടിമാലി കുഞ്ചിത്തണ്ണി രണ്ടാം മൈല്‍ ഭാഗത്ത്
കനത്തമഴയെത്തുടര്‍ന്ന് വ്യാപകമായ മണ്ണിടിച്ചില്‍.   വെള്ളിയാഴ്ച വൈകീട്ട്
6.45ഓടെയാണ് സംഭവം. മിസി മൗണ്ടന്‍,ഫോറസ്റ്റ് ഗൈഡ് തുടങ്ങിയ
റിസോര്‍ട്ടുകളുടെ മധ്യഭാഗത്തുള്ള സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും
നിലച്ചു. പ്രദേശത്ത് കനത്ത മഴ തുടര്‍ന്നാല്‍ ഇവിടെ ഇനിയും മണ്ണിടിഞ്ഞ്
വീഴാനുള്ള സാധ്യതയുണ്ടെന്നാണ് പ്രാഥമീക വിവരം. രണ്ട് വര്‍ഷം മുന്‍പ് ഈ
ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി
മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

* representational image