Monday
22 Oct 2018

തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി തീരുമാനിക്കും

By: Web Desk | Sunday 12 November 2017 8:47 PM IST

ഉചിതമായ നടപടിയെടുക്കാന്‍ എല്‍ഡിഎഫ്  മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തു
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതു മുന്നണി യോഗത്തിന്റേതാണ് തീരുമാനം.
നിയമം ലംഘിച്ച് ആലപ്പുഴയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനുവേണ്ടി സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന ഗുരുതര ആരോപണമാണ് വന്‍ വിവാദമായി മാറിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്മേലുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നതാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗം മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്.