Friday
14 Dec 2018

അസഹിഷ്ണുത വാഴുന്ന കാലത്ത് എല്‍ഡിഎഫ് പുരോഗമനാത്മകമായ ബദല്‍: കാനം

By: Web Desk | Saturday 24 February 2018 6:53 PM IST

മലപ്പുറം: അസഹിഷ്ണുതയും അഴിമതിയും കൊടികുത്തി വാഴുന്ന പൊതുരാഷ്ചട്രീയ സാഹചര്യത്തില്‍ എല്‍ ഡി എഫ് എന്നത് പുരോഗമനാത്മകമായ ബദലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ  ഒരുക്കങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകണം. അത്തരത്തിലുള്ള നിലപാടുകളും പ്രവര്‍ത്തനവും ആയിരിക്കണം എല്‍ഡിഎഫിന്‍റേത്. യുഡിഎഫ് ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പാടെ തകര്‍ത്ത കേരളത്തില്‍ എല്ലാം കുറച്ച് മാസങ്ങള്‍കൊണ്ട് ശരിയാക്കാമെന്നൊന്നും പറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ശരിയാക്കിയെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിനുള്ള സൂചനകള്‍ ഭരണത്തില്‍ തെളിയുന്നുണ്ടെന്നും കാനം പറഞ്ഞു.

എല്‍ഡിഎഫ് വികസപ്പിക്കുന്നകാര്യം ഇതുവരെ മുന്നണിയില്‍ ചര്‍ച്ചനടത്തിയിട്ടില്ല. ചര്‍ച്ചനടാക്കാതെ വിപുലീകരണം സാധ്യമല്ല. മുന്നണിയിലെ അംഗങ്ങളുടെ അംഗീകാരത്തോടെമാത്രമേ വിപുലീകരണത്തിന് കഴീയൂ. നേരത്തെ മുന്നണിയിലുണ്ടായിരുന്നവര്‍ തിരിച്ചുവരുന്നതിനോടും ഏറെകാലമായി പുറത്തു നിന്ന് സഹകരിക്കുന്നവരെ മുന്നണിയിലെടുക്കുന്നതിനോടും സിപിഐക്ക് അനുകൂലമായ സമീപനമാണുള്ളത്. കൂടെ നിന്നവര്‍ക്കാണ് പരിഗണന കൊടുക്കേണ്ടത് അല്ലാതെ വഴിയില്‍ കിടക്കുന്നവര്‍ക്കല്ല. ഐഎന്‍എല്‍ കഴിഞ്ഞ 25 വര്‍ഷമായി എള്‍ഡിഎഫുമായി സഹകരിക്കുന്നുണ്ട്. എല്‍ഡിഎഫിലെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണി അക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കും. മാണിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവില്ല. ഞങ്ങള്‍ നാട്ടുകാരാണ്, നന്നായി അറിയാം.അഗളിയില്‍ ആദിവാസിയെ സദാചാരക്കാര്‍ തല്ലികൊന്ന സംഭവം അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും കാനം പറഞ്ഞു. ആര്‍ക്കും കേറി കൊട്ടാനുള്ള ചെണ്ടയല്ല ആദിവാസികള്‍. അവര്‍ക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണം.

വംശനാശം സംഭവിച്ചുകൊണ്ടിരക്കുന്ന പ്രാക്തഗോത്രവര്‍ഗ്ഗത്തില്‍ പെട്ടയാളാണ് മരിച്ച മധു. കാട്ടില്‍ അതിക്രമിച്ചു കയറിയാണ് മധുവിനെ മര്‍ദ്ദിച്ചിട്ടുള്ളത്. ഗവണ്‍മെന്‍റ് ഗൗരവത്തോടെയാണ് കാര്യങ്ങള്‍ കാണുന്നത്. മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചവരടക്കമുള്ളവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും കാനം ആവശ്യപ്പെട്ടു. രാഷ്ട്രീയകൊലപാതകങ്ങളെ അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാറിന്‍റെ പ്രതിഛായക്ക് മങ്ങലുണ്ടാക്കും. കാനം വ്യക്തമാക്കി.

ദേശീയ തലത്തില്‍ സിപിഐ ഒരിക്കലും കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല. സംഘ്പരിവാറിന്‍റെ ഫാസിസിസത്തെ എതിര്‍ക്കാന്‍ പൊതുവേദിയെന്നാല്‍ അത് രാഷ്ട്രീയ കുട്ടുകെട്ടുണ്ടാക്കുയല്ല. കഴിഞ്ഞ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ്സിനൊപ്പം നിന്ന് വോട്ട് ചെയ്തത് രാഷ്ട്രീയ ധാരണയുടെ പുറത്തല്ല-കാനം പറഞ്ഞു.

Related News